Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ മധുവിന് ഇന്ന് 86ാം പിറന്നാൾ; 'മധു മധുരം തിരുമധുരവുമായി ആദരമൊരുക്കാൻ പ്രസ് ക്ലബും; സ്വദേശാഭിമാനി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും; മധുവിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ പ്രകാശനം ശ്രീകുമാരൻ തമ്പി നിർവഹിക്കും

നടൻ മധുവിന് ഇന്ന് 86ാം പിറന്നാൾ; 'മധു മധുരം തിരുമധുരവുമായി ആദരമൊരുക്കാൻ പ്രസ് ക്ലബും; സ്വദേശാഭിമാനി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും; മധുവിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ പ്രകാശനം ശ്രീകുമാരൻ തമ്പി നിർവഹിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ മധുവിന്റെ 86-ാം ജന്മദിനമായ ഇന്ന് 'മധു മധുരം തിരുമധുരം' എന്ന പേരിൽ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിക്കുന്നു. സ്വദേശാഭിമാനി ഹാളിൽ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് 12ന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മധുവിന് പൊന്നാട ചാർത്തും.നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ ചലച്ചിത്രരംഗത്തെ വിവിധ മേഖലകളിൽ 56 വർഷത്തെ മധുവിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ പ്രകാശനം ശ്രീകുമാരൻ തമ്പി നിർവഹിക്കും.

പ്രസ് ക്ലബിന്റെ സ്നേഹോപഹാരം മന്ത്രി മധുവിന് സമർപ്പിക്കും. എംഎ‍ൽഎമാരായ വി എസ്. ശിവകുമാർ, ഒ. രാജഗോപാൽ, മുകേഷ്, സംവിധായകരായ ഷാജി എൻ. കരുൺ, ടി.കെ. രാജീവ് കുമാർ, അമ്പിളി, കെ. മധു, സുരേഷ് ഉണ്ണിത്താൻ, സുരേഷ് ബാബു, ജി.എസ്. വിജയൻ, പി. ചന്ദ്രകുമാർ, മജിഷ്യൻ ഗോപിനാഥ് മുതുകാട്, കെ. ജയകുമാർ, ചലച്ചിത്ര താരങ്ങളായ ഇന്നസെന്റ്, ജഗദീഷ്, ഇന്ദ്രൻസ്, ജനാർദ്ദനൻ,

ഷാനവാസ്, സുധീർ കരമന, മുരളി ഗോപി, മേനക, ജോസ്, ചിപ്പി, നിർമ്മാതാക്കളായ രഞ്ജിത്, ദിനേശ് പണിക്കർ, ജി. സുരേഷ്‌കുമാർ, കിരീടം ഉണ്ണി, ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി, പത്മജ രാധാകൃഷ്ണൻ, മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ, സിനിമാ ചരിത്രകാരൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. മധുവിന്റെ മരുമകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ കൃഷ്ണകുമാർ ആണ് വെബ്സൈറ്റ് തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP