Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടൻ ഭരത് മുരളിയുടെ കളിമൺ ശിൽപം സാമൂഹ്യ വിരുദ്ധർ തകർത്തു; എറിഞ്ഞുടച്ചത് സംഗീത നാടക അക്കാദമിക്ക് കൈമാറാനായി വിൽസൺ പൂക്കായി നിർമ്മിച്ച പ്രതിമ

നടൻ ഭരത് മുരളിയുടെ കളിമൺ ശിൽപം സാമൂഹ്യ വിരുദ്ധർ തകർത്തു; എറിഞ്ഞുടച്ചത് സംഗീത നാടക അക്കാദമിക്ക് കൈമാറാനായി വിൽസൺ പൂക്കായി നിർമ്മിച്ച പ്രതിമ

സ്വന്തം ലേഖകൻ

കൊച്ചി: നടൻ ഭരത് മുരളിയുടെ കളിമൺ ശിൽപം സാമൂഹ്യ വിരുദ്ധർ എറിഞ്ഞുടച്ചു. സംഗീത നാടക അക്കാദമിക്ക് കൈമാറാനായി വിൽസൺ പൂക്കായി നിർമ്മിക്കുന്ന പ്രതിമയാണ് തകർത്തത്. എരുരിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ കളിമൺശിൽപമാണ് സാമൂഹ്യവിരുദ്ധർ തകർത്തു കളഞ്ഞത്. ശിൽപിയുടെ പരാതിയിൽ എരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അഞ്ച് മാസത്തോളം നീണ്ട അധ്വാനത്തിനൊടുവിൽ 90 ശതമാനം ജോലികളും പൂർത്തിയായ ശിൽപം സാമൂഹ്യവിരുദ്ധർ ഉയരത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതിമയുടെ കണ്ണുകളും മുക്കും ചെവിയുമെല്ലാം വികൃതമാക്കി. തലയുടെ ഭാഗം തല്ലിപ്പൊളിച്ചു. അടുത്തമാസം അക്കാദമിയിൽ എത്തിച്ച് അനാഛാദനം ചെയ്യേണ്ടതായിരുന്നു പ്രതിമ. എന്നാൽഅവസാനഘട്ട മിനിക്കു പണിയിലെത്തിയ പ്രതിമ സാമൂഹിക വിരുദ്ധർ തച്ചുടക്കുക ആയിരുന്നു.

സംഗീത നാടക അക്കാദമിക്ക് സമർപ്പിക്കാനായി അഞ്ച് മാസം മുൻപാണ് നടൻ ഭരത് മുരളിയുടെ നാലരയടിയോളം വരുന്ന കളിമൺ ശിൽപം നിർമ്മിച്ചു തുടങ്ങിയത്. മുൻപ് ഒരു ശിൽപം നിർമ്മിക്കാനായി കിടപ്പാടംവരെ വിറ്റ കലാകാരനാണ് വിൽസണ് പൂക്കായ്. പണമില്ലാതെ വലയുന്നതിനിടെയാണ് ആശ്വാസമായി സംഗീത നാടക അക്കാദമി വിളിച്ചത്. അക്കാദമി ശിൽപ നിർമ്മാണം തന്നെ ഏൽപ്പിച്ചത് ഇഷ്ടപ്പെടാത്തവരുണ്ടെന്നാണ് വിൽസൺ പറയുന്നത്. ശിൽപം പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും വ്യക്തമാക്കുന്നു.

വിൽസൺ പൂക്കായിയുടെ പരാതിയെ തുടർന്ന് എരൂർ പൊലീസ് കേസെടുത്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP