Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃശ്ശൂർ പൂരത്തിന് ആനകൾക്ക് പകരം ആനകളുടെ രൂപങ്ങളെ എഴുന്നള്ളിച്ചാൽ പോരേ? ആവശ്യമെങ്കിൽ മുളകൊണ്ട് ആനകളെ നിർമ്മിച്ചു നൽകാം; ഹോളിവുഡ് താരം പമേല ആൻഡേഴ്‌സ് കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി

തൃശ്ശൂർ പൂരത്തിന് ആനകൾക്ക് പകരം ആനകളുടെ രൂപങ്ങളെ എഴുന്നള്ളിച്ചാൽ പോരേ? ആവശ്യമെങ്കിൽ മുളകൊണ്ട് ആനകളെ നിർമ്മിച്ചു നൽകാം; ഹോളിവുഡ് താരം പമേല ആൻഡേഴ്‌സ് കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി

തൃശൂർ: തൃശൂർ പൂരത്തിന് ആനകൾക്ക് പകരം ആനകളുടെ രൂപങ്ങൾ എഴുന്നള്ളിച്ചാൽ പോരേ? ആവശ്യമാണെങ്കിൽ മുളകൊണ്ട് ആനകളെ നിർമ്മിച്ചു നൽകാം. പറയുന്നത് ഹോളിവുഡിലെ മാദകറാണി പമേല ആൻഡേഴ്‌സണാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അയച്ച ഇമെയിലിലാണ് പമേല ഇക്കാര്യം ചോദിച്ചത്. മുള കൊണ്ടൊ കടലാസുകൊണ്ടൊ ആനകളെ നിർമ്മിച്ച് എഴുന്നള്ളിച്ചാൽ അതിനുള്ള ചെലവ് തരാമെന്നും ആൻഡേഴ്‌സൺ ഇമെയിലിൽ പറയുന്നു. മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരിയാണ് പമേല. തൃശ്ശൂർ പൂരത്തിന് ആനകളെ അണിനിരത്തുമ്പോൾ ഈ മിണ്ടാപ്രാണികൾ അനുഭവിക്കേണ്ടി വരുന്ന ദുരിതം ഓർമ്മപ്പെടുത്തുകയാണ് പമേല. 30 ആനകൾ നിർമ്മിക്കാനുള്ള പണം നൽകാമെന്നും പമേല പറയുന്നു.

ആനകൾക്കെതിരെ നടക്കുന്ന പീഡനത്തിനെതിരേ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും പ്രതിഷേധമുണ്ടാകുന്നുണ്ട്. ആനകളുടെ രൂപങ്ങൾ എഴുന്നള്ളിക്കാൻ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും പമേല തന്റെ ഇമെയിലിൽ പറയുന്നു. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ എഴുന്നള്ളിക്കുന്ന ആനകൾ വൻപീഡനത്തിനാണ് ഇരയാകുന്നത്. പൊരിവെയിലത്ത് ചങ്ങലയിൽ ബന്ധിച്ച് ആനകളെ നടത്തുന്നത് ആഘോഷങ്ങൾക്കുവേണ്ടിയാണെങ്കിലും സങ്കടകരമാണെന്നും പമേല പറയുന്നു.

ചെന്നൈയിൽ തമിഴ്‌നാട് മലയാളി അസോസിയേഷൻ ഓണാഘോഷവേളയിൽ ഉപയോഗിച്ച കൃത്രിമ ആനകളെ പൂരത്തിന് അണിനിരത്തണമെന്നാണ് പമേല മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മുളയും കടലാസും ഉപയോഗിച്ച് തൃശ്ശൂർ സ്വദേശി സണ്ണിയും കുടുംബവും തീർക്കുന്ന കൃത്രിമ ആനകളാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ചെന്നൈയിൽ സി.ടി.എം.എ. എന്ന മറുനാടൻ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയായ 'ആവണിപ്പൂവരങ്ങി'ൽ ഉപയോഗിച്ചിരുന്നത്. ഇക്കാര്യം ഓർമ്മപ്പെടുത്തിയാണ് പമേലയുടെ കത്ത്.

തൃശ്ശൂർ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന ഇന്ത്യൻ മൃഗക്ഷേമ ബോർഡിന്റെ നിർദ്ദേശംകൂടി കണക്കിലെടുത്താണ് കത്തെഴുതുന്നതെന്നും പമേല വ്യക്തമാക്കി. കേരളം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്ന് എനിക്കറിയാം. ഒരു ദിവസം കേരളം സന്ദർശിക്കാനും എനിക്ക് താൽപര്യമുണ്ടെന്നും പമേല പറഞ്ഞു. ചങ്ങലയിൽ പൂട്ടി, ബലംപ്രയോഗിച്ച് പണിയെടുപ്പിക്കപ്പെടുന്ന ആനകൾ വിനോദ സഞ്ചാരികൾക്ക് വേദനയാവും. കഴിഞ്ഞ 15 വർഷങ്ങളിൽ ആനകൾ കാരണം കേരളത്തിൽ മരിച്ചത് 500 പേരാണെന്നിരിക്കെ ഒരു മാറ്റം വേണമെന്നതിനോട് താങ്കൾ യോജിക്കുമെന്ന് ഞാൻ കരുതുന്നതെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പമേല പറയുന്നത്.

പമേലയുടെ അഭ്യർത്ഥന കൂടി പുറത്തുവന്നതോടെ നിരവധി മൃഗസ്‌നേഹികൾ പമേലയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിന്റെ പേരിൽ ആനകളെ പീഡിപ്പിക്കുന്നു എന്ന ആരോപണം ഉയർന്നതോടെ എഴുന്നെള്ളിപ്പിക്കുമ്പോൾ പ്രത്യേകം നിബന്ധനകൾ പാലിക്കണമെന്ന് മൃഗസംരക്ഷണ ബോർഡ് നിർദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP