Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടൻ വിനായകൻ; ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാകില്ലെന്ന് തെളിഞ്ഞു; എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണമെന്നും ഇടതുപക്ഷ സഹയാത്രികനെന്ന് വെളിപ്പെടുത്തി വിനായകൻ

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടൻ വിനായകൻ; ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാകില്ലെന്ന് തെളിഞ്ഞു; എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണമെന്നും ഇടതുപക്ഷ സഹയാത്രികനെന്ന് വെളിപ്പെടുത്തി വിനായകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആർഎസ്എസിന്റെ അജണ്ട കേരളത്തിൽ നടപ്പാകില്ലെന്ന് തെളിഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടൻ വിനായകൻ. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ആർഎസ്എസ്സിന്റെ അജണ്ട കേരളത്തിൽ നടക്കില്ലെന്നും വിനായകൻ പറഞ്ഞു.

മറ്റുള്ള സ്ഥലങ്ങളിൽ നമുക്ക് പറയാൻ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കിൽ രണ്ടുപേരും ഒന്നായി മാറും- വിനായകൻ പറഞ്ഞു.

ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടിൽ നടക്കില്ലെന്നുമാണ് വിനായകൻ പറയുന്നത്. നമ്മൾ മിടുമിടുക്കന്മാരല്ലേ. അത് തെരഞ്ഞെടുപ്പിൽ കണ്ടതല്ല. ഞാൻ അൾട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്- വിനായകൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP