Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജുവിന് ഇനി ശ്വാസം വിടാം; അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലെ കേസ് കോടതി റദ്ദാക്കി; നടി അനുകൂലമായി നൽകിയ സത്യവാങ്മൂലവും തുണയായി; വിവാദമായത് നടൻ ദിലീപിനെ പിന്തുണച്ച് ഫെയ്‌സബുക്കിലിട്ട പോസ്റ്റ്

അജുവിന് ഇനി ശ്വാസം വിടാം; അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലെ കേസ് കോടതി റദ്ദാക്കി; നടി അനുകൂലമായി നൽകിയ സത്യവാങ്മൂലവും തുണയായി; വിവാദമായത് നടൻ ദിലീപിനെ പിന്തുണച്ച് ഫെയ്‌സബുക്കിലിട്ട പോസ്റ്റ്

കൊച്ചി : നടൻ അജു വർഗ്ഗീസിന് ഇനി ശ്വാസം വിടാം. കൊച്ചിയിൽ അക്രമത്തിന് ഇരയായ നടിയുടെ പേര് ഫേസ്‌ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അജു സാമൂഹിക മാധ്യമങ്ങളിൽ ഇട്ട ഒരു പോസ്റ്റാണ് വിവാദമായത്. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് റദ്ദാക്കിയത്.

തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് ഇപ്പോൾ ജസ്റ്റിസ് സുനിൽ തോമസ് കേസ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.അജു വർഗീസ് തന്റെ പേര് പരാമർശിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും അജുവിനെതിരേയുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അക്രമത്തിന് ഇരയായ നടി നൽകിയ സത്യവാങ്മൂലവും അജു കോടതിയിൽ സമർപ്പിച്ചിരുന്നു .

ഇരയായ നടിക്കൊപ്പവും ദിലീപിനൊപ്പവും താൻ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റിൽ നടിയുടെ പേരും അജു പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും തിരുത്തുന്നതായും വ്യക്തമാക്കി അജു ക്ഷമ ചോദിച്ചിരുന്നു.തുടർന്നായിരുന്നു അജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP