Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാഗ്യം കൊണ്ട് രക്ഷപെട്ടിട്ടും അപൂർവയ്ക്ക് കുലുക്കമില്ല; ഒറ്റയ്ക്ക് ലോകം കണ്ടു തീർക്കാൻ ഉറച്ച് 19കാരിയായ മലയാളി നടി

ഭാഗ്യം കൊണ്ട് രക്ഷപെട്ടിട്ടും അപൂർവയ്ക്ക് കുലുക്കമില്ല; ഒറ്റയ്ക്ക് ലോകം കണ്ടു തീർക്കാൻ ഉറച്ച് 19കാരിയായ മലയാളി നടി

കൊച്ചി: ലോകത്തെ ഏറ്റവും സുന്ദരമായ ഇടമായ കാശ്മീർ കാണണമെന്നാകും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുക. ഇങ്ങനെ കാശ്മീരിന്റെ സൗന്ദര്യം നുകരാനുള്ള യാത്രയ്ക്കിടെയാണ് പ്രളയക്കെടുതിയിൽ മലയാളി നടി അപൂർവയും കുടുങ്ങിയത്. മൂന്ന് നാൾ കാശ്മീരിൽ ജീവൻ പോലും നഷ്ടമാകുമെന്ന ഭീതിയിൽ കഴിയേണ്ടി വന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടെങ്കിലും അപൂർവ ബോസെന്ന 19 വയസുകാരിക്ക് യാതൊരു കുലുക്കവുമില്ല. ഒറ്റയ്ക്ക് ലോകം ചുറ്റി കാണണമെന്നാണ് നടിയുടെ ഇനിയുള്ള ആഗ്രഹം. കാശമീരിലെ പ്രളയക്കെടുതി നേരിൽ കാണേണ്ടി വന്നെങ്കിലും തന്റെ യാത്രകൾ മുടങ്ങാതെ തുടരുമെന്ന് നടി പറയുന്നു. ഇന്നലെയാണ അപൂർവ ബോസ് സുരക്ഷിതയായി നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.

കഴിഞ്ഞ നാലഞ്ച് ദിവസം മകളുടെ സുരക്ഷയെ ചൊല്ലി ഏറെ തീ തിന്നെങ്കിലും അവളുടെ യാത്രാ പ്രേമത്തെ എതിർക്കില്ലെന്ന് മാതാപിതാക്കളായ സംഗീതയും ബോസും ഒരേ ശ്വാസത്തിൽ പറഞ്ഞു. ണ്ടുവർഷം മുമ്പാണ് യാത്രകളുമായി അപൂർവ പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം കാശ്മീർ താഴ് വര സന്ദർശിച്ച നടി ഈ വർഷം ഹിമാലയൻ ട്രക്കിംഗിന് പുറപ്പെട്ടു. തന്റെ ഉറ്റ ചങ്ങാതിയായ ആശ ഉൾപ്പെടെ ഏഴു പേർ സംഘത്തിലുണ്ടെന്നതായിരുന്നു അമ്മയുടെ ധൈര്യം.

ശ്രീനഗറിൽ നിന്നാണ് ട്രക്കിങ് ആരംഭിച്ചത്. കുറച്ചുദൂരം പിന്നിട്ടപ്പോൾ തന്നെ കാലാവസ്ഥ പ്രതികൂലമാണെന്ന മുന്നറിയിപ്പ് ലഭിച്ചു. സംഘം ഹോസ്റ്റലിൽ അഭയംതേടി. അവിടെ നിന്നാണ് ശ്രീനഗറിലെ അഞ്ചുനില ഹോട്ടലിലേക്ക് മാറുന്നത്. കനത്ത മഴയെ തുടർന്ന് ഹോട്ടലിന്റെ രണ്ട് നിലകൾ വെള്ളത്തിലായി. 200 ഓളം പേരാണ് അവിടെ ഉണ്ടായിരുന്നത്. പാല്പൊടിയും ബാത്ത്‌റൂമിലെ വെള്ളവും കൊണ്ടാണ് മൂന്നു ദിവസം തങ്ങൾ ജീവൻ നിലനിർത്തിയതെന്ന് അപൂർവ പറഞ്ഞു.

ഓഗസ്റ്റ് 30ന് സുഹൃത്ത് യാസ്മിന്റെ കുട്ടിയുടെ പിറന്നാളാഘോഷം കഴിഞ്ഞാണ് അഞ്ചുനിലകളുള്ള ഹോട്ടലിന്റെ മൂന്നാംനിലയിലെ മുറിയിൽ അപൂർവയെത്തിയത്. രാത്രിയിൽ കനത്തമഴയിൽ വെള്ളംകയറി ഹോട്ടലിന്റെ മൂന്നാംനിലവരെ മുങ്ങി. സമീപവാസികളായ നൂറുകണക്കിനുപേർ ഉൾപ്പെടെ ഹോട്ടലിന്റെ അഞ്ചാംനിലയിൽ മൂന്നുദിവസം കഴിച്ചുകൂട്ടി. ഈ ദിവസങ്ങളിൽ റൊട്ടിയും കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ബിസ്‌കറ്റുമായിരുന്നു ഭക്ഷണം. സൈന്യത്തിന്റെ സഹായമുണ്ടായിരുന്നില്ലെങ്കിൽ ജീവൻ തിരിച്ചുകിട്ടുമായിരുന്നില്ലെന്നും ജീവൻ പണയംവച്ചാണ് ജവാന്മാർ ഞങ്ങളെ രക്ഷിച്ചതെന്നും അപൂർവ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയിലാണ് സംഘം ഡൽഹിയിലെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ വെറ്റില ചക്കരപ്പറമ്പിലെ വീട്ടിലെത്തി. യാത്രയുടെ ക്ഷീണം തീർത്ത ശേഷം വീണ്ടും യാത്രകളെ കുറിച്ച് ആലോചിക്കാനാണ് നടിയുടെ പദ്ധതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP