Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാനാവില്ലെന്ന് കോടതി; പ്രത്യേക കോടതി വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് ആക്രമണത്തിന് ഇരയായ നടിയുടെ ഹർജി; മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി; ദിലീപ് സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കാനാവില്ലെന്ന് കോടതി; പ്രത്യേക കോടതി വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് ആക്രമണത്തിന് ഇരയായ നടിയുടെ ഹർജി; മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി; ദിലീപ് സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ വനിതാ ജഡ്ജി കേൾക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം. പ്രത്യേക കോതി വേണമെന്ന ആവശ്യവും തള്ളി. ആക്രമണത്തിന് ഇരയായ നടിയാണ് കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്്‌ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. എന്നാൽ ഇന്ന് കോടതി നടിയുടെ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. അതേസമയം പൾസർ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ കാണാൻ അനുമതി നൽകി.

അതേസമയം കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്ത് അഡ്വ.ആളൂർ ഒഴിഞ്ഞു. പൾസർ സുനിയുടെ ആളുകൾ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങൾക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂർ സുനിയുടെ വക്കാലത്തൊഴിഞ്ഞത്. അതെസമയം, ദിലീപിനെ താറടിക്കാൻ മനഃപൂർവം പ്രതിചേർത്തതാണന്ന് പ്രതികളായ മാർട്ടിനും വിജീഷും മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിയെ ആരാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന് പേര് പറയാതെയാണ് ആഡ്വക്കേറ്റ് ആളൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ വക്കാലത്ത് ഒഴിയുകയാണന്ന് കോടതിയിൽ അറിയിച്ചത്.

അതെസമയം,ആളുരിനെ തന്റെ വക്കീൽസ്ഥാനത്തുനിന്ന് മാറ്റുകയാണന്ന് പൾസർ സുനിയും കോടതിയെ രേഖാമൂലം അറിയിച്ചു. അതിനിടെ, നടൻ ദിലിപിനെ കുടുക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടന്നും കേസിൽ പ്രതിയായ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു.ചലച്ചിത്രമേഖലയിലെ നാലുപേരാണ് ഭീഷണിക്കു പിന്നിൽ.പൊലിസ് കസ്റ്റഡിയിൽ താൻ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയിൽനിന്ന് പുറത്തിറക്കവേ മാർട്ടിൻ വിളിച്ചുപറഞ്ഞു.

ദീലിപിന്റെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറൽ എസ് പിയായിരുന്ന എ വി ജോർജ് ഉറപ്പുനൽകിയിരുന്നതായാണെന്ന് മറ്റൊരു പ്രതിയായ വിജീഷിന്റെ ആരോപിച്ചു. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽഫോൺ നശിപ്പിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അഭിഭാഷകരുടെ വിടുതൽ ഹർജിയിൽ വിധിപറയുന്നത്, ഈ മാസം 27-ലേയ്ക്ക് മാറ്റി.

ദിലീപുമായി അടുപ്പമുള്ള അഭിഭാഷകരുമായി അടിക്കടി പൾസർ സുനി രഹസ്യചർച്ചകൾക്ക് തയ്യാറായ സാഹചര്യത്തിലാണ് തങ്ങൾ കേസിൽ നിന്നും പിന്മാറാൻ തീരുമാനിച്ചതെന്നാണ് ആളൂരിന്റെ ഓഫീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായി രംഗത്തെത്തിയിട്ടുള്ള അഡ്വ.നവാസ് ദിലീപിന്റെ സുഹൃത്തുക്കളും നടന്മാരുമായ സിദ്ദിഖ് ,നാദിർഷ എന്നുവരുമായി അടുപ്പംപുലർത്തുന്ന വ്യക്തിയാണെന്നാണ് ആരോപണം.

സുനിൽകുമാർ കേസ് പുതിയ വക്കീലിന് കൈമാറുന്നതിന്റെ പ്രധാന ലക്ഷ്യം എന്താണെന്ന കാര്യത്തിൽ നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.പുതിയ നീക്കം കേസ് അട്ടിമറിക്കാനാണെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചാരണം.കേസിൽ ഉൾപ്പെട്ട പലരും ഇപ്പോഴും പ്രതിപ്പട്ടികയിൽ പോലും ഇടംപിടിച്ചിട്ടില്ലന്നും എങ്ങനെയെങ്കിലും ജാമ്യം നേടി പുറത്തിറങ്ങി പൾസർ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കരുതുന്നവരും ഏറെയാണ്.വമ്പൻ സ്രാവും മാഡവും കുടുങ്ങാനുണ്ടെന്ന് പൾസർ പലതവണ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇങ്ങനെ രണ്ട് കഥാപാത്രങ്ങൾ കേസിൽ ഇല്ലെന്നും പൾസറിന്റെ ഭാവനമാത്രമാണ് ഇതെന്നുമായിരുന്നു അന്വേഷക സംഘത്തിന്റെ നിലപാട്.മാഡത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച പലകഥകളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.ഒന്നിലധികം നടിമാരെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷക സംഘം വിവിധ സ്ഥലങ്ങളിൽ വച്ച് ചോദ്യം ചെയ്തിരുന്നു.ദിലീപിന്റെ ഭാര്യ കാവ്യമാധവനെ ആലൂവയിലെ ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തി അന്വേഷക സംഘം ചോദ്യം ചെയ്തത് മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു.

ആളൂർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞാൽ കേസ് ഫയൽ കൊടുക്കുന്നതോടൊപ്പം പൾസർ സുനിയും നടിയുമായുള്ള ദൃശ്യങ്ങൾ കാണാനുള്ള സാഹചര്യവും പുതിയ വക്കിലിന് കിട്ടും. കേസി ലെ മറ്റൊരു പ്രതിയായ മാർട്ടിൻ ഇതിനോടകം ആളൂരിനെ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ മാർട്ടിന്റെ വക്കാലത്ത് ആളൂർ ഏറ്റെടുക്കുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റി പറയിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങൾക്കൊപ്പം, ദിലീപിന് കേസുമായി യാതൊരു ബന്ധവുമില്ല എല്ലാം താൻ ആസൂത്രണം ചെയ്തതാണെന്ന് പൾസറിനെ കൊണ്ട് പറയിക്കാനുമുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നത്. താൻ വക്കാലത്ത് ഒഴിയാൻ ഒരുക്കമാണെന്നും വേണമെങ്കിൽ വക്കാലത്ത് കൈമാറിക്കോളു എന്നും ആളൂർ പൾസറിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പൾസർ ഇതിന് തയ്യാറായിരുന്നില്ല. തനിക്ക് വമ്പൻ ഓഫറുകളാണ് അഭിഭാഷകർ വാഗ്ദാനം ചെയ്തതെന്നും കേസിൽ തന്നെ മാത്രം കുടുക്കി ദിലീപിനെ രക്ഷിക്കാനുള്ള പ്രമുഖന്റെ തന്ത്രത്തിന്റ ഭാഗമായിരുന്നു ഈ നീക്കമെന്നാണ് പൾസർ സംശയിച്ചത്.

കേസിൽ പൾസർ സുനി ഒന്നാം പ്രതിയാണ്. കൃത്യം ക്വട്ടേഷനാണെന്ന് സൂചിപ്പിച്ചുള്ള പൾസറിന്റെ മൊഴിയാണ് ദിലീപിനെ കേസിൽ കുടുക്കിയത്. കോടതിയിൽ പൾസർ അനുകൂല നിലപാട് സ്വീകരിച്ചാൽ ദിലീപിനെ കേസിൽ നിന്നും ഊരിയെടുക്കാമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരെ കൂട്ടുപിടിച്ച് പൾസറിനെ പാട്ടിലാക്കാൻ ശ്രമം നടക്കുന്നത്.

നേരത്തെ കേസിലെ പ്രതിയായ ഡ്രൈവർ മാർട്ടിനെ കൈയിലെടുത്തു എന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളും പറുത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യവും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്നാണെന്ന് രണ്ടാം പ്രതി മാർട്ടിൻ വെളിപ്പെടുത്തിയത്. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതിൽ പങ്കാളിയാണെന്നും മാർട്ടിൻ പറഞ്ഞിരുന്നു. ാനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടിൻ ആരോപിച്ചു. കൊച്ചിയിൽ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. മാർട്ടിൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലും ഇപ്പോൾ പൾസറിന് പിന്നാലെ നടക്കുന്ന കേന്ദ്രങ്ങളാണെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP