Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മെക്‌സിക്കൻ അപാരതയിലൂടെ സിനിമയിലെത്തിയ നടി മേഘാ മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു; അപകടമുണ്ടായത് സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകും വഴി: തലകീഴായി മറിഞ്ഞ കാറിൽ നിന്നും നടിയെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം

ഒരു മെക്‌സിക്കൻ അപാരതയിലൂടെ സിനിമയിലെത്തിയ നടി മേഘാ മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു; അപകടമുണ്ടായത് സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകും വഴി: തലകീഴായി മറിഞ്ഞ കാറിൽ നിന്നും നടിയെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം

മുളന്തുരുത്തി: യുവനടി മേഘാ മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു. എറണാകുളം മുളന്തുരുത്തിക്ക് സമീപത്ത് വെച്ച് മേഘ സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. തലകീഴായി മറിഞ്ഞ കാർ ഒരു മണിക്കൂറോളം അങ്ങിനെ കിടന്നു. അതിന് ശേഷമാണ് കാറിൽ നിന്നും നടിയെ പുറത്തെടുത്തത്.

മറ്റൊരു കാറിൽ ഇടിച്ച മേഘയുടെ കാർ റോഡരികിൽ തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് മേഘ മാത്രമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. സാരമായ പരിക്കുകളോടെ മേഘ രക്ഷപ്പെട്ടു. രാവിലെ എറണാകുളത്തെ താമസസ്ഥലത്തു നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോകുകയായിരുന്നു താരം. ശക്തമായ മഴയെ തുടർന്ന് കാർ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

എന്നാൽ ഇടിച്ച കാർ നിർത്താതെ പോയി. ഒരു മണിക്കൂറോളം നേരം കാർ തലകീഴായി തന്നെ റോഡരികിൽ കിടന്ന് മേഘയ്ക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നു. കൈയിൽ ചതവ് മാത്രമാണ് പറ്റിയതൊഴിച്ചാൽ മറ്റ് പരിക്കുകളൊന്നുമില്ല.

ഒരു മെക്സിക്കൻ അപാരത എന്ന ടോവിനോ ചിത്രത്തിലൂടെയാണ് മേഘ സിനിമയിലേക്ക് എത്തിയത്. മോഹൻലാൽ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം എന്നിവയാണ് മേഘയുടെ മറ്റ് ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP