Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: റവന്യൂ ഉദ്യോഗസ്ഥർക്ക് കലക്ടറുടെ ശാസന; നടപടി എടുക്കില്ലെന്ന് അദീല അബ്ദള്ള; നല്ല ഉദ്യേശ്യത്തോടെ ആണെങ്കിലും ഓമനക്കുട്ടൻ പണം പിരിക്കരുതായിരുന്നുവെന്നും കലക്ടർ

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: റവന്യൂ ഉദ്യോഗസ്ഥർക്ക് കലക്ടറുടെ ശാസന; നടപടി എടുക്കില്ലെന്ന് അദീല അബ്ദള്ള; നല്ല ഉദ്യേശ്യത്തോടെ ആണെങ്കിലും ഓമനക്കുട്ടൻ പണം പിരിക്കരുതായിരുന്നുവെന്നും കലക്ടർ

സ്വന്തം ലേഖകൻ

ചേർത്തല: ചേർത്തലയിലെ കണ്ണിക്കാട് ദുരിതാശ്വാസ ക്യാമ്പിൽ പണംപിരിവ് നടത്ത സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടറുടെ ശാസന. കണ്ണികാട് ക്യാമ്പിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കലക്ടർ ഡോ. അദീല അബ്ദുല്ലയാണ് ചുമതലയുള്ള ഉദ്യോഗസ്ഥരെ ശാസിച്ചത്. കലക്ടർക്കൊപ്പം സ്ഥലം എംപി എ.എം ആരിഫും ഉണ്ടായിരുന്നു. അതേസമയം ഇതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും കലക്ടർ നിർദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ചെന്ന കേസിൽ ജാമ്യമില്ലാ വകുപ്പുകളിൽ വഞ്ചനക്കുറ്റത്തിന് പ്രതിചേർക്കപ്പെടുകയും സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്ത ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനോട് കലക്ടറും എംപിയും സംസാരിച്ചു. ഓമനക്കുട്ടന്റെ പ്രവർത്തി സദുദ്ദേശത്തോടെയാണെന്ന് തെളിഞ്ഞതിനാൽ അദ്ദേഹത്തിനെതിരായ പരാതി ഉടൻ പിൻവലിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം നല്ല ഉദ്യേശ്യത്തോടെ ആണെങ്കിലും ഓമനക്കുട്ടൻ പണം പിരിക്കരുതായിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP