Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴയ സഹപാഠിയായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിച്ച് വന്നത് സന്തോഷത്തോടെ; അടിമാലി ചെങ്കുത്തായ കയറ്റത്തിൽ വെച്ച് നിയന്ത്രണം വിട്ട ജീപ്പ് പതിച്ചതുകൊക്കയിലേക്ക്; ഒടുവിൽ നവവരനും സുഹൃത്തിനും ദാരുണാന്ത്യം

പഴയ സഹപാഠിയായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിച്ച് വന്നത് സന്തോഷത്തോടെ; അടിമാലി ചെങ്കുത്തായ കയറ്റത്തിൽ വെച്ച് നിയന്ത്രണം വിട്ട ജീപ്പ് പതിച്ചതുകൊക്കയിലേക്ക്; ഒടുവിൽ നവവരനും സുഹൃത്തിനും ദാരുണാന്ത്യം

അടിമാലി: പഴയ സഹപാഠിയുടെ വീട്ടിലേക്ക് ആഘോഷമായി പോയി തിരിച്ച് വരുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്. വാഹനം വളക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അനച്ചാൽ മാതിരപ്പിള്ളി രാജന്റെ മകൻ എം.ആർ.അരുൺ(കണ്ണൻ 24),ദേവികുളം കൃഷിഭവനിലെ ക്ലാർക്ക് ആനച്ചൽ ആനന്ദ് ഭവനിൽ അരുൺ ആനന്ദ്(26) എന്നിവരാണ് മരിച്ചത്.

സഹപാഠികളായ 5 പേർ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ സന്ദർനം നടത്തി തിരിച്ച് പോരുന്നതിനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടിമാലി പട്ടണത്തോട് ചേർന്ന് മുകൾ ഭാഗമാണ്.ചെങ്കുത്തായ കയറ്റമാണ് ഈ ഭാഗത്ത്. രാത്രി ആയതിനാൽ കാഴ്ചയുടെ പ്രശ്‌നവും ഉണ്ടായിരുന്നു.

വാഹനം മറിയുമ്പോൾ തന്നെ മറ്റ് മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടിയറങ്ങിയാണ് രക്ഷപ്പെട്ടത്. ഇതിൽ തന്നെ നാല് മാസം മുൻപാണ് എം.ആർ അരുൺ വിവാഹിതനായത് ബിബിതയാണ് ഭാര്യ. മണിക്കുട്ടിയാണ് അരുൺ ആനന്ദിന്റെ ഭാര്യ മകൻ ആദി. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലാണുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP