Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ടലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് നഗ്നത പകർത്താൻ ശ്രമം; അടിമാലിയിൽ തൊഴിലാളിയെ അമ്മയും മകളും കയ്യോടെ പിടികൂടി

ഹോട്ടലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് നഗ്നത പകർത്താൻ ശ്രമം; അടിമാലിയിൽ തൊഴിലാളിയെ അമ്മയും മകളും കയ്യോടെ പിടികൂടി

പ്രകാശ് ചന്ദ്രശേഖർ

അടിമാലി :ശുചി മുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകർത്താൻ ശ്രമിച്ച ഹോട്ടൽ തൊഴിലാളിയെ ഹോട്ടലിലെത്തിയ അമ്മയും മകളും ചേർന്നു കയ്യോടെ പിടികൂടി.അടിമാലിയിലെ ഹോട്ടലിൽ ഇന്ന് വൈകിട്ട് ആറേകാലോടെയാണ് സംഭവം.പൂപ്പാറ തോണ്ടിമല എസ്റ്റേറ്റിലെ മാരിമുത്തുവിന്റെ മകൻ രാജാ ( 27) യെ സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.

വണ്ടന്മേട് സ്വദേശികളായ സ്ത്രീയും മകളും ശുചി മുറിയിൽ കയറുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് ശുചി മുറിയിലെത്തിയ രാജാ കതകിനോടു ചേർന്ന് മൊബൈൽ ക്യാമറ സ്ഥാപിച്ചു പുറത്തിറങ്ങി.ആദ്യം ശുചിമുറിയിൽ കയറിയ മകൾ കതകിനോടു ചേർന്ന് മൊബൈൽ ക്യാമറ വച്ചിട്ടുള്ളത് കണ്ടെത്തുകയും വിവരം മാതാവിനെ അറിയിക്കുകയായിരുന്നു.

ഇവർ പരാതിപ്പെട്ടതിനെത്തുടർന്ന് ഹോട്ടൽ മാനേജർ ഉടൻ തന്നെ വിവരം പൊലീസിലറിയിക്കുകയായിരുന്നു.ഇതിനിടിൽ സംഭവമറിഞ്ഞെത്തിയ പ്രകോപിതരായ നാട്ടുകാർ രാജായെ കൈകാര്യം ചെയ്തു.പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.രാജ ഇവിടെ ജോലിക്കെത്തിയിട്ട് രണ്ട് ദിവസമേ അയിട്ടുള്ളെന്നാണ് ഹോട്ടലുടമ പൊലീസിൽ നൽകിയിട്ടുള്ള വിവരം.സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP