Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കത്തിയെരിയുന്ന വെയിലിനെ അവഗണിച്ച് കിലോമീറ്ററുകൾ താണ്ടി സമരപ്പന്തൽ സ്ഥിതി ചെയ്യുന്ന രണ്ടാം മൈലിലെത്തിയത് മൂവായിരത്തിലധികം കർഷകർ; അടിമാലി ബൈസൺ വാലിയിലെ കർഷകരുടെത് അതിജീവനത്തിനായുള്ള പോരാട്ടം

കത്തിയെരിയുന്ന വെയിലിനെ അവഗണിച്ച് കിലോമീറ്ററുകൾ താണ്ടി സമരപ്പന്തൽ സ്ഥിതി ചെയ്യുന്ന രണ്ടാം മൈലിലെത്തിയത് മൂവായിരത്തിലധികം കർഷകർ; അടിമാലി ബൈസൺ വാലിയിലെ കർഷകരുടെത് അതിജീവനത്തിനായുള്ള പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ബൈസൺ വാലിയിലെ കർഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടം ശക്തം. കത്തിയെരിയുന്ന വെയിലും കിലോമീറ്ററുകൾ താണ്ടി സമരപ്പന്തൽ സ്ഥിതി ചെയ്യുന്ന രണ്ടാം മൈലിലെത്തിയത് മൂവായിരത്തിലധികം കർഷകർ. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ പള്ളിവാസൽ രണ്ടാംമൈലിലാണു സമരപ്രഖ്യാപന കൺവൻഷൻ നടന്നത്.

മൂന്നാർ സ്പെഷൽ ട്രിബ്യൂണലിൽനിന്നു ബൈസൺവാലി വില്ലേജിനെ ഒഴിവാക്കുക, നിർമ്മാണപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക, വാണിജ്യാവശ്യങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിൽ നിയമങ്ങൾ ഭേദഗതി ചെയ്യുക, നിയമപരമായി പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്കു പ്രവർത്തനാനുമതി നൽകുക, കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു കർഷകരെ രക്ഷിക്കുന്നതോടൊപ്പം കൃഷിനാശത്തിനു തക്കതായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഭരണാധികാരികൾ കൈക്കൊണ്ടിട്ടുള്ള കർഷകവിരുദ്ധ നിലപാടുകൾക്കെതിരെയുമാണു ബൈസൺവാലി പഞ്ചായത്ത് ജനകീയ സമരസമിതിയുടെ അതിജീവന പോരാട്ട സമരപ്രഖ്യാപന കൺവൻഷൻ നടന്നത്.

ബൈസൺവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 15 മുതൽ 20 കിലോമീറ്റർ വരെ ദൂരത്തുനിന്നാണു കർഷകരെത്തിയത്. കർഷകരോഷം ഇരമ്പിയ പ്രക്ഷോഭത്തിൽ ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ജിൻസ് സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എംപി.പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അലോഷി തിരുതാളി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ.രാജു, സാബു പരപരാകത്ത്, പ്രതാപൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP