Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിമാലിയിൽ പ്ലസ്ടുവിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പിടിയിലായത് 22കാരൻ; വിവാഹ വാഗ്ദാനം നൽകി സഞ്ജു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടു വർഷത്തോളം; വിദ്യാർത്ഥിനി ജീവനൊടുക്കിയത് പ്രതി അവഗണിച്ചതിനെ തുടർന്ന്; പീഡന വിവരം പുറത്തറിഞ്ഞത് പോസ്റ്റ് മോർട്ടത്തിനെ പിന്നാലെ

അടിമാലിയിൽ പ്ലസ്ടുവിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പിടിയിലായത് 22കാരൻ; വിവാഹ വാഗ്ദാനം നൽകി സഞ്ജു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടു വർഷത്തോളം; വിദ്യാർത്ഥിനി ജീവനൊടുക്കിയത് പ്രതി അവഗണിച്ചതിനെ തുടർന്ന്; പീഡന വിവരം പുറത്തറിഞ്ഞത് പോസ്റ്റ് മോർട്ടത്തിനെ പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

അടിമാലി: പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അടിമാലി ഒഴുവത്തടം ചാമകണ്ടത്തിൽ സഞ്ജു(22)വിനെയാണ് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്. ജീപ്പുഡ്രൈവറായിരുന്ന സഞ്ജു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി രണ്ടുവർഷത്തോളം പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളുടെ അവഗണനയിൽ മനംനൊന്താണ് കുട്ടിയുടെ ആത്മഹത്യ.

കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ മൃതദേഹ പരിശോധനയിലാണ് പെൺകുട്ടി പലവട്ടം ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്.കഴിഞ്ഞ ജനുവരി എട്ടിനാണ് അടിമാലിയിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

സ്‌കൂൾബസ് ഇല്ലാതിരുന്ന സമയത്ത് പ്രതിയുടെ ജീപ്പിലാണ് പെൺകുട്ടി യാത്രചെയ്തിരുന്നത്. ഈ അവസരം മുതലെടുത്താണ് സഞ്ജു കുട്ടിയുമായി അടുത്തത്. പിന്നീട് ഇയാൾ അവഗണിച്ചതിനെത്തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച രാത്രിയിൽ അടിമാലി മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP