Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണിയസമുദായത്തിൽ പെൺകുട്ടി വയസറിയിച്ചു കഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാം; നെന്മേനി പഞ്ചായത്തിൽ പന്ത്രണ്ടുകാരിയും പതിനാലുകാരനും തമ്മിലെ കല്ല്യാണം പ്രണയത്തിനൊടുവിൽ; ആദിവാസികൾക്കിടയിൽ ശൈശവ വിവാഹം ഇപ്പോഴും സജീവം

പണിയസമുദായത്തിൽ പെൺകുട്ടി വയസറിയിച്ചു കഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാം; നെന്മേനി പഞ്ചായത്തിൽ പന്ത്രണ്ടുകാരിയും പതിനാലുകാരനും തമ്മിലെ കല്ല്യാണം പ്രണയത്തിനൊടുവിൽ; ആദിവാസികൾക്കിടയിൽ ശൈശവ വിവാഹം ഇപ്പോഴും സജീവം

കൽപ്പറ്റ: ആദിവാസി ഊരുകളിൽ ബാലവിവാഹം ഇപ്പോഴും സജീവം. വയനാട്ടിലെ ആദിവാസികളായ പന്ത്രണ്ടുകാരിയും പതിനാലുകാരനും വിവാഹിതരായി. നെന്മേനി പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയോടു ചേർന്നുള്ള ഒരു ആദിവാസി കോളനിയിലാണു ശൈശവ വിവാഹം നടന്നത്.

പണിയസമുദായത്തിൽ പെട്ടവരാണു വരനും വധുവും. പണിയവിഭാഗത്തിൽ പെൺകുട്ടി വയസറിയിച്ചു കഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാം എന്നാണു സമുദായത്തിന്റെ നിയമം. പരസ്പരം ഇഷ്ടത്തിലായിരുന്ന ഇരുവർക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ബന്ധുക്കൾ നൽകുകയായിരുന്നു എന്നു പറയുന്നു. ഏതാനം മാസം മുമ്പ് ഇതേ കോളനിയിൽ 16 കാരിയും വിവാഹിതയായിരുന്നു. പെൺകുട്ടി രണ്ടു മാസം ഗർഭിണിയായതോടെ ശരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും ഗർഭം അലസി പോകുകയും ചെയ്തു.

അതിനിടെ ശൈശവ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെയാണെങ്കിലും കേസെടുക്കാൻ വ്യവസ്ഥയുണ്ട്. ഇങ്ങനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത പല യുവാക്കളും നിയമനടപടിയും നേരിടുന്നു. ഇതിനിടെയിലും ശൈശവ വിവാഹങ്ങൾ തുടരുകയാണ്.

ഈ കോളനി നിവാസികൾക്കിടയിലെ അമിതമദ്യ ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണം എന്നും പറയുന്നു. അമിത മദ്യപാനം മൂലമുള്ള നിരവധി പ്രശ്നങ്ങളും ഇവിടെ വ്യാപകമായി ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP