Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലംഗ സംഘം വീട്ടിൽ കയറി തല്ലിയൊടിച്ചത് ആദിവാസി വീട്ടമ്മയുടെ രണ്ടു കാലുകളും; ക്രൂരമർദ്ദനത്തിന് ഇരയായ 61കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് പതിനെട്ട് ദിവസങ്ങൾക്ക് ശേഷവും; കേസ് എടുക്കാതിരുന്നത് അക്രമത്തിന് ഇരയായവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നതിനാൽ എന്ന് പൊലീസിന്റെ വിശദീകരണവും

നാലംഗ സംഘം വീട്ടിൽ കയറി തല്ലിയൊടിച്ചത് ആദിവാസി വീട്ടമ്മയുടെ രണ്ടു കാലുകളും; ക്രൂരമർദ്ദനത്തിന് ഇരയായ 61കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് പതിനെട്ട് ദിവസങ്ങൾക്ക് ശേഷവും; കേസ് എടുക്കാതിരുന്നത് അക്രമത്തിന് ഇരയായവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നതിനാൽ എന്ന് പൊലീസിന്റെ വിശദീകരണവും

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ആദിവാസിയായ വീട്ടമ്മയെ നാലംഗ സംഘം വീട്ടിൽകയറി ക്രൂരമായി മർദിച്ചിട്ടും പൊലീസ് കേസെടുത്തത് പതിനെട്ട് ദിവസങ്ങൾക്ക് ശേഷം. മുനിയറ കരിമലയിൽ മുരിക്കുംകണ്ടത്തിൽ സുരേന്ദ്രന്റെ ഭാര്യ അളകമ്മയാണ് ക്രൂരമർദനത്തിനിരയായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ രണ്ടുകാലും ഒടിഞ്ഞുനുറുങ്ങിയ നിലയിലാണ്. അളകമ്മയുടെ രണ്ടുകാലിലുമായി അഞ്ച് ഒടിവുകളുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. എ്ന്നാൽ, ക്രൂരമർദ്ദനത്തിനിരയായ 61-കാരിയുടെ പരാതിയിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്തത് 18- ദിവസങ്ങൾക്ക് ശേഷം മാത്രമാണ്.

മാമലക്കണ്ടം സ്വദേശിനിയായ അളകമ്മ വർഷങ്ങളായി മുനിയറയിലെ കുടുംബവീട്ടിലാണ് താമസം. സെപ്റ്റംബർ 26-ന് വൈകീട്ട് സുരേന്ദ്രനെ തേടി വീട്ടിലെത്തിയ നാലംഗസംഘം അളകമ്മയെ തലയ്ക്ക് അടിച്ചുവീഴ്‌ത്തിയ ശേഷം ഇരുകാലുകളും വടികൊണ്ട് അടിച്ചു ഒടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഭർത്താവ് സുരേന്ദ്രന്റെ ചില അകന്ന ബന്ധുക്കൾ നിരന്തരമായി ഇവരെ ഉപദ്രവിച്ചിരുന്നതായും ഇവർ താമസിച്ചിരുന്ന കുടുംബവീട്ടിൽ മുൻപും ആക്രമണം നടത്തിയിരുന്നതായും ഇവർ പറഞ്ഞു.

മൂന്നുദിവസം മുമ്പാണ് മെഡിക്കൽ കേളേജിൽ നിന്നും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അളകമ്മയെ കൊണ്ടുവന്നത്. അക്രമം നടന്ന അന്നുതന്നെ പൊലീസിൽ പരാതിനൽകി. എന്നാൽ, ഒക്ടോബർ 13-ന് മാത്രമാണ് പൊലീസ് പരാതിയിൽ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ദമ്പതികൾ നേരത്തേ കൊലക്കേസിൽ പ്രതികളായി റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതോടെ താമസിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് ചിലർ ഉപദ്രവിക്കുകയാണെന്നും ദമ്പതികൾ പറയുന്നു. എന്നാൽ, മരിച്ചയാളുമായി ബന്ധമുള്ളവരല്ല പ്രശ്നമുണ്ടാക്കുന്നത്. മരിച്ച വ്യക്തിയുമായി ഒരു വർഷം മുമ്പ് വഴക്കുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, കൊലപാതകവുമായി ബന്ധമില്ലെന്നും ഇവർ വ്യക്തമാക്കി. അക്രമികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും പ്രതികളിലൊരാൾ ആക്രമിച്ചിട്ടില്ലെന്നു പറയാൻ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നും ദമ്പതികൾ ആരോപിച്ചു. അതിനിടെ, 13 ന് താലൂക്കാശുപത്രിയിലെത്തിയ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു.

അതേസമയം, അളകമ്മ മെഡിക്കൽ കോളജിലായിരുന്നതിനാലാണ് ഇവരുടെ മൊഴി എടുക്കാനും കേസെടുക്കാനും വൈകിയതെന്നാണ് പൊലീസ് വാദം. അക്രമം നടന്ന ഉടനെ അളകമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാൽ ഇവരുടെ മൊഴിയെടുക്കാനായില്ല. അടിമാലിയിലെത്തിയപ്പോഴാണ് മൊഴിയെടുത്തത്. അതിനാലാണ് കേസെടുക്കാൻ വൈകിയത് എന്നും വെള്ളത്തൂവൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP