Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കി പ്രവേശനം നടത്താൻ തയ്യാറാണെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ; ഫീസ് 18 ലക്ഷം രൂപയെങ്കിലുമായി ഉയർത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ; ഫീസ് നിർണയ സമിതി ഉടൻ വിളിച്ച് ചേർക്കുമെന്ന് സർക്കാർ

കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കി പ്രവേശനം നടത്താൻ തയ്യാറാണെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ; ഫീസ് 18 ലക്ഷം രൂപയെങ്കിലുമായി ഉയർത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ; ഫീസ് നിർണയ സമിതി ഉടൻ വിളിച്ച് ചേർക്കുമെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കി മെഡിക്കൽ പ്രവേശനം നടത്താൻ തയ്യാറാണെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ യോഗത്തിലാണ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. നിലവിലെ ഫീസ് ഘടനയിൽ പ്രവേശനം നടത്തും. ഫീസ് നിർണയ സമിതിയുടെ തീരുമാനം വരെ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‌മെന്റുകൾ അറിയിച്ചു.

സർക്കാരല്ല ഫീസ് നിർണയിക്കുന്നതെന്നും ഫീസ് നിർണയ സമിതി ഉടൻ വിളിച്ചു ചേർക്കുമെന്നും ചർച്ചയിൽ സർക്കാർ വ്യക്തമാക്കി. സർക്കാരിന് അമ്പതു ശതമാനം സീറ്റ് വിട്ടുതരുന്നതിന്റെ പേരിൽ മുൻ വർഷങ്ങളിൽ സർക്കാർ നൽകിയിരുന്ന പോസ്റ്റുമോർട്ടം പഠനം, ഗ്രാമീണ ഡിസ്‌പെൻസറി സേവനം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ഈ വർഷവും നൽകുമെന്ന് ആരോഗ്യ മന്ത്രി ചർച്ചയിൽ ഉറപ്പു നൽകി.

ഫീസ് ഉയർത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.18 ലക്ഷം രൂപയെങ്കിലുമായി എംബിബിഎസ് വാർഷിക ഫീസ് ഉയർത്തിയാൽ മാത്രമേ സ്വാശ്രയ കോളജുകൾ നടത്തിക്കൊണ്ടു പോകാനാകുകയുള്ളൂവെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.

ഫീസ് നിർണയത്തിനായി നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയോട് 20 ശതമാനം ഫീസ് വർധനയാണ് മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. ബാങ്ക് ഗ്യാരന്റി, സ്‌പോട്ട് അഡ്‌മിഷൻ, ഇൻസ്റ്റിറ്റിയൂഷനൽ ക്വാട്ട എന്നിവയിൽ സുപ്രീംകോടതിയിലുള്ള കേസുകൾ തുടരുമെന്നും സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, സ്വകാര്യ മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.എം.നവാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് മെഡിക്കൽ പ്രവേശന നടപടികൾക്ക് ശനിയാഴ്ച തുടക്കമായിരുന്നു. ഇതിനകം എട്ടു ലക്ഷത്തോളം ഓപ്ഷനുകളാണ് സമർപ്പിച്ചത്. ഈ മാസം ആറു വരെ ഓപ്ഷൻ നൽകാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP