Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദു ആണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു; ഹിന്ദുക്കൾ മറ്റു മതങ്ങളെ തള്ളി പറയാറില്ല; ഒരു മതം മാത്രം മതിയെന്ന് വാശിപിടിക്കുന്നത് സങ്കുചിതമായ രീതി; കൃതി പുസ്തകോത്സവത്തിൽ പ്രതികരണവുമായി അടൂർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാജ്യത്തെ നിലവിലുള്ള സാഹചര്യത്തിൽ ഭരണഘടനയുടെ ആമുഖവാചകമെങ്കിലും കുട്ടികൾ കാണാതെ പഠിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഹിന്ദു ആണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു, കാരണം ഹിന്ദുക്കൾ മറ്റു മതങ്ങളെ തള്ളി പറയാറില്ല.

ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണെന്നും അടൂർ പറഞ്ഞു. കൊച്ചിയിൽ കൃതി പുസ്തകോത്സവത്തിൽ കലയും ചെറുത്തു നിൽപ്പും വർത്തമാന കാല ഇന്ത്യയിൽ എന്ന വിഷയത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മാവോയിസ്റ്റ് വേട്ടയും യുഎപിഎ പോലെയുള്ള വകുപ്പുകൾ ചമുത്തുന്നതും സർക്കാർ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങൾ ആണെന്ന് അടൂർ അഭിപ്രായപ്പെട്ടു. ഉണർന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാൽ,ഉറങ്ങുന്നവരെ ആണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ ഇല്ലാതാക്കാൻ അക്രമത്തിൽ ഉൾപ്പെടുന്ന എല്ലാവർക്കും പ്രധാന പ്രതിക്ക് ഒപ്പമുള്ള ശിക്ഷ നൽകണം. ഭരണത്തിലെത്തുന്നവരിൽ കൂടുതൽ പേരും അഴിമതി നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം ഉണ്ടാക്കാനാണ്.

സെൻസർ ബോർഡിന്റെ നിയന്ത്രണങ്ങൾ മൂലം പഥേർ പാഞ്ചാലി പോലുള്ള സിനിമ ഇന്ന് ചെയ്യാൻ കഴിയില്ല. അങ്ങനെയൊരു സിനിമ ചെയ്താൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP