Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദത്തെടുക്കൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഭേദഗതി; കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയാക്കി

ദത്തെടുക്കൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഭേദഗതി; കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി. കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽനിന്ന് രണ്ടര ലക്ഷം രൂപയാക്കി കുറച്ച് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ മൂന്നാമത് ഗവേണിങ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

അപേക്ഷകരുടെ കുറഞ്ഞ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയായിരുന്നു. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അപേക്ഷ നൽകി കാത്തിരുന്നവരിൽ ഭൂരിഭാഗം പേരെയും അയോഗ്യരാക്കിയത് ഈ വരുമാന പരിധിയായിരുന്നു. ഇതേ തുടർന്നാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. രണ്ടര ലക്ഷം രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്ത അപേക്ഷകർ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബാധ്യതാ രഹിത ആസ്തി തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യമായ സോൾവൻസി ഉണ്ടെന്നുള്ള ഓഡിറ്റേഴ്സ് സ്റ്റേറ്റ്മെന്റും ഹാജരാക്കണം.

നിലവിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിൽ വരുമാന പരിധിയുടെ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ ആവശ്യമായ രേഖകൾ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസിൽ ഹാജരാകേണ്ടതാണ്. ജില്ല അഡോപ്ഷൻ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തും. ജില്ല അഡോപ്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളിലുള്ള പരാതികൾ സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ മെമ്പർ സെക്രട്ടറിക്ക് സമർപ്പിക്കണം.

നിരസിച്ച അപേക്ഷകരുടെ കൈയിൽനിന്നും ഈടാക്കിയ അഡോപ്ഷൻ ഫീസ് അംഗീകൃത ദത്തെടുക്കൽ ഏജൻസി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതും നിരസിച്ച അപേക്ഷകർക്ക് ഫീസ് തിരിച്ചു നൽകുന്നതുമാണ്. ദത്തെടുക്കൽ താത്പര്യമുള്ള അപേക്ഷകർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP