Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആട് ആന്റണി പിടിയിൽ; പൊലീസുകാരനെ കുത്തികൊന്ന ശേഷം നാടുവിട്ട പ്രതിയെ പൊലീസ് വലയിലാക്കുന്നത് മൂന്ന് കൊല്ലത്തിന് ശേഷം; കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയത് പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യവീട്ടിൽ നിന്ന്

ആട് ആന്റണി പിടിയിൽ; പൊലീസുകാരനെ കുത്തികൊന്ന ശേഷം നാടുവിട്ട പ്രതിയെ പൊലീസ് വലയിലാക്കുന്നത് മൂന്ന് കൊല്ലത്തിന് ശേഷം; കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയത് പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യവീട്ടിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിൽ. പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയാണ് ആട് ആന്റണി. മൂന്ന് വർഷമായി ഒളിവിലായിരുന്നു ഇയാൾ.

പാലക്കാട്ടെ ഭാര്യയുടെ വീട്ടിൽ പതിവായി എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വലവിരിച്ച പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, എന്നിവയടക്കം നൂറോളം കേസുകളിലെ പ്രതിയാണ്. ആട് ആന്റണിക്കായി പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസഥാനത്തിൽ മുംബൈ, കർണാടക, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ ആട് ആന്റണിക്കായി നേപ്പാളിലും പൊലീസ് സംഘം അന്വേഷണം നടത്തി. എന്നാൽ പൊലീസിനെ വെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു. സുകുമാരക്കുറുപ്പിന്റെ നിരയിലേക്കാണ് ആട് ആന്റണിയും നീങ്ങുന്നതെന്ന ഭയപ്പെടലിനവസാനമാണ് ആട് ആന്റണി പിടിയിലായത്. ആട് ആന്റണിയെ കണ്ടെത്താൻ നാല് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 15 ഓഫീസർമാർ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചിരുന്നു. ആന്റണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം നൽകുമെന്ന് പൊലീസ് വാഗ്ദാനം നൽകിയിരുന്നു.

ചിറ്റൂർ ഗേപാലപുര ചെക്‌പോസ്റ്റിനു സമീപമുള്ള ഭാര്യവീട്ടിലെത്തിയ ആന്റണിയെ രാവിലെ എട്ടേ!ാടെയാണ് ജില്ലാ ക്രൈംസ്‌ക്വാഡ!ും സ്‌പെഷൽബ്രാഞ്ചും ചേർന്ന് പിടികൂടിയത്. വീട്ടിലേക്കു കയറുമ്പേ!ാഴായിരുന്നു അറസ്റ്റ്. പാലക്കാട്ടെ മറ്റെരു ഭാര്യയിലുള്ള മകനെ കാണാനെത്തിയതായിരുന്നു ആന്റണി. സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം.എൽ.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആട് ആന്റണിയെ ഉച്ചയോടെ കൊല്ലംപൊലീസിനു കൈമാറും. ജില്ലാപൊലീസ് മേധാവി എൻ.വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണം, കൊലപാതകം എന്നിവയുൾപ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വർഗ്ഗീസ് എന്നാണ് യഥാർഥ പേര്. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ്പരതികരിച്ചു. ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയ എല്ലാ പൊലീസുകാരെയും അഭിനന്ദിക്കുന്നു. പൊലീസുകാർക്ക് വേണ്ട പാരിതോഷികം നൽകുന്നതാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മോഷ്ടാവ് കൂടിയായ ആട് ആന്റണി. പാരിപ്പള്ളിക്കു സമീപം കുളമട ജവഹർ ജങ്ഷനിൽ 2012 ജൂൺ 25നു രാത്രി 11ന് ആണ് പട്രോളിങ്ങിനിടെ മണിയൻപിള്ള കുത്തേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഎസ്‌ഐ കെ ജോയിക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ജോയി ഏറെനാളത്തെ ചികിത്സയ്ക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പ്രതി ആട് ആന്റണിയാണെന്ന് സ്ഥിരീകരിച്ചശേഷം തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനുണ്ടായ കാലതാമസവും തുടർന്ന് പൊലീസ് തയ്യാറാക്കി പുറത്തുവിട്ട പ്രതിയുടെ ചിത്രത്തിലെ സാദൃശ്യം ഇല്ലായ്മയും പ്രതി രക്ഷപ്പെടാൻ വഴിയൊരുക്കി.

സംഭവത്തിനുശേഷം പ്രതി തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി രക്തംപുരണ്ട വസ്ത്രങ്ങൾ മാറിയശേഷം കാമുകി സൂസനൊപ്പം രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരെ കുത്തിയശേഷം പ്രതിക്ക് വാനിൽ രക്ഷപ്പെടാൻ അവസരമൊരുക്കിയതും പൊലീസിന്റെ ഉദാസീനതയാണെന്ന ആക്ഷേപം ഉയർന്നു. പ്രതി എത്താൻ സാധ്യതയുള്ള ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ, ആന്ധ്രയിലെ തിരുപ്പതി, റെനിഗുണ്ട എന്നിവിടങ്ങളിലെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിയുടെ 16 ഭാര്യമാരെ കണ്ടെത്താനായതും ചെന്നെയിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽനിന്ന് മോഷണമുതൽ നാട്ടിലെത്തിച്ചതും വാർത്തയായി. രണ്ടു ഭാര്യമാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

പൊലീസിന്റെ നീക്കങ്ങളെല്ലാം മുൻകൂട്ടി മനസ്സിലാക്കുന്ന വിധത്തിലായിരുന്നു ആന്റണിയുടെ രക്ഷപ്പെടൽ. ഒളിവിൽ പോയശേഷം ഭാര്യമാരുമായി പ്രതി ഫോണിൽ ബന്ധപ്പെട്ടില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പ്രതി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷകസംഘം ഇപ്പോൾ. നൂറോളം മോഷണക്കേസിൽ പ്രതിയായ ആട് ആന്റണിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. എന്നാൽ ഡിജിപിയായി സെൻകുമാർ എത്തിയതോടെ ആട് ആൻണിയെ കുടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതാണ് ആട് ആന്റണിയെ പിടികൂടാനുള്ള സാഹചര്യം സൃഷ്ടിച്ചത്..

ആട് ആന്റണി ഓയൂരിലെ ഒരു വീട്ടിൽ മോഷണം നടത്തി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാനിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ പാരിപ്പള്ളിക്ക് സമീപം പട്രോളിങ് സംഘം സംശയം തോന്നി തടയുകയായിരുന്നു. തുടർന്നാണ് മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്്.ഐ കെ. ജോയിയെ പരിക്കേൽപ്പിക്കുകയും ചെയ്ത് ആന്റണി രക്ഷപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം വർക്കലക്ക് സമീപം അയിരൂരിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ആന്റണിയുടെ ഭാര്യമാരുടേതുൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് പൊലീസിന്റെ ഔദ്യാഗിക വെബ്‌സൈറ്റിൽ ആന്റണി 'വാണ്ടഡ് ക്രിമിനലുകളുടെ' പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു.

കുപ്രസിദ്ധ കുറ്റവാളിയായ ആട് ആൻഡ്ണി മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിരവധി തവണ ജയിൽ വാസം അനുഭവിച്ചു. 2008 ൽ ജയിൽ മോചനത്തിനു ശേഷം വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി അനവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടു. ഒളിവിൽ കഴിഞ്ഞു വരവേ, 2012 ജൂണിൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ വച്ച് പിടിക്കപ്പെട്ട അവസരത്തിൽ പൊലീസ് ഡ്രൈവറായ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടു. തുടർന്ന് നേപ്പാളിലും അന്വേഷണം നടത്തുകയുണ്ടായി. ഇയാളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP