Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തായി കൊലപാതക പരമ്പര കേസ് വക്കാലത്തിൽ വീണ്ടും ട്വിസ്റ്റ്; നാല് കേസുകളിൽ കൂടി വക്കാലത്ത് ബി എ ആളൂരിന് നൽകാൻ ജോളിയുടെ അപേക്ഷ

കൂടത്തായി കൊലപാതക പരമ്പര കേസ് വക്കാലത്തിൽ വീണ്ടും ട്വിസ്റ്റ്; നാല് കേസുകളിൽ കൂടി വക്കാലത്ത് ബി എ ആളൂരിന് നൽകാൻ ജോളിയുടെ അപേക്ഷ

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ വക്കീലിനെ സംബന്ധിച്ച് വീണ്ടും വിവാദം. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ. ആളൂരിനെ കൂടത്തായി കൊലപാതക പരമ്പരയിലെ നാലു കേസുകളിൽക്കൂടി വക്കാലത്ത് ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ജോളി അപേക്ഷനൽകി. ജോളി സ്വന്തം കൈപ്പടയിലാണ് അപേക്ഷ തയ്യാറാക്കിയത്. അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ വധക്കേസുകളിൽ തന്റെ നിലവിലുള്ള അഭിഭാഷകനെ മാറ്റിനിയമിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തേ ഏറ്റെടുത്ത റോയ് തോമസ് കേസിനു പുറമേ പ്രസ്തുത കേസുകളും ആളൂർ അസോസിയേറ്റ്‌സിന് വക്കാലത്ത് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടാണ് ജോളി കത്തെഴുതിയത്. വെള്ളിയാഴ്ച രാവിലെ ജില്ലാ ജയിലിൽ വെൽഫെയൽ ഓഫീസറുടെ സാന്നിധ്യത്തിലാണ് ജോളി ഒപ്പു രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജയിൽ സൂപ്രണ്ട് വി. ജയകുമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ തപാൽ മാർഗം കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകൾ പരിഗണിക്കുന്ന താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അയച്ചത്. വെള്ളിയാഴ്‌ച്ച തന്നെ അപേക്ഷ ജില്ലാ ജയിൽ സൂപ്രണ്ട് റോമിയോ ജോണിന് കൈമാറിയെങ്കിലും അതിനകംതന്നെ അദ്ദേഹത്തിന് ജില്ലാ ജയിലിൽനിന്ന് സ്ഥലംമാറ്റം ലഭിച്ചിരുന്നതിനാൽ കത്ത് സാക്ഷ്യപ്പെടുത്തിയില്ല. പുതുതായി ചുമതലയേറ്റെടുത്ത ജയിൽ സൂപ്രണ്ട് ജയകുമാർ ജില്ലാ ജയിൽ ഓഫീസിൽ എത്തിയശേഷമാണ് ജോളിയുടെ കത്ത് സാക്ഷ്യപ്പെടുത്തി കോടതിയിലേക്ക് അയച്ചത്.

റോയ് വധക്കേസിൽ ആളൂർ അസോസിയേറ്റ്‌സ് ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തതിനെ താമരശ്ശേരി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതിയിൽ ചോദ്യംചെയ്തിരുന്നു. സൗജന്യ നിയമസഹായ വേദിയുടെ അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടുവിച്ചതായാണ് വിമർശനമുയർന്നത്. സൗജന്യ നിയമസഹായത്തിനുള്ള അഭിഭാഷക പാനലിൽനിന്നുള്ള കെ. ഹൈദറിനെയാണ് ജോളിയുടെ അഭിഭാഷകനായി സിലി കേസിൽ കോടതി ചുമതലപ്പെടുത്തിയത്.

ജോളി ആവശ്യപ്പെട്ടതനുസരിച്ച് അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ കേസുകളിൽക്കൂടി ഹൈദർ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു. അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ വക്കാലത്ത് സ്വയം ഒഴിവാകുകയാണെന്നു കാണിച്ച് ജോളിയുടെ അഭിഭാഷകൻ ഹൈദർ ചൊവ്വാഴ്ച താമരശ്ശേരി കോടതിയിൽ അപേക്ഷനൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP