Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗോവിന്ദച്ചാമിയുടെ വക്കീൽ അമീറുളിനായി ഹാജരാകുമോ? അമീറുളിന്റെ അടുപ്പക്കാർ കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്നു ക്രിമിനൽ അഭിഭാഷകൻ ആളൂർ

ഗോവിന്ദച്ചാമിയുടെ വക്കീൽ അമീറുളിനായി ഹാജരാകുമോ? അമീറുളിന്റെ അടുപ്പക്കാർ കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്നു ക്രിമിനൽ അഭിഭാഷകൻ ആളൂർ

കൊച്ചി: സൗമ്യ കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച അഭിഭാഷകൻ അമീറുൾ ഇസ്ലാമിനു വേണ്ടി ഹാജരാകുമെന്നു സൂചന. ജിഷ വധക്കേസിലെ പ്രതിക്കായി ഹാജരാകണം എന്നാവശ്യപ്പെട്ട് അമീറുളിന്റെ അടുപ്പക്കാർ തന്നെ സമീപിച്ചെന്ന് ക്രിമിനൽ അഭിഭാഷകനായ ബി.എ ആളൂർ പറഞ്ഞു.

കേരളം ഏറെ ചർച്ച ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരാണ് ഹാജരായത്. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളിനോട് അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്നുള്ളവർ സമീപിച്ചതായി ആളൂർ പറഞ്ഞു.

അമീറിനെ കാണാനും വക്കാലത്ത് ഒപ്പിട്ട് വാങ്ങാനുമായി ജയിൽ സൂപ്രണ്ടിനെ കാണും. കോടതി അമീറുളിനായി ഏർപ്പെടുത്തിയ അഭിഭാഷകനായ അഡ്വ. രാജനെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു.

ജിഷ വധക്കേസിൽ പ്രതിയായ അമീറുളിന് വക്കീൽ ഇല്ലാതിരുന്നതിനാൽ കോടതി ഏർപ്പെടുത്തിയ അഡ്വ.പി.രാജൻ നേരത്തെ ജയിലിൽ എത്തി അമീറുളിനെ കാണുകയും വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP