Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കോടതിയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് അഭിഭാഷകൻ മറ്റൊരു അഭിഭാഷകനിൽനിന്ന് പണം തട്ടി; സ്റ്റാന്റിങ് കൗൺസിലറായി ജോലി വാങ്ങിത്തരാമെന്ന പരാതിപ്പെട്ട് അടിച്ചെടുത്തത് നാൽപ്പതിനായിരം രൂപ; കേന്ദ്രസർക്കാരിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി നിരവധിപേരെ കബളിപ്പിച്ചതായും പരാതി

ഹൈക്കോടതിയിൽ  ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് അഭിഭാഷകൻ മറ്റൊരു അഭിഭാഷകനിൽനിന്ന് പണം തട്ടി; സ്റ്റാന്റിങ് കൗൺസിലറായി ജോലി വാങ്ങിത്തരാമെന്ന പരാതിപ്പെട്ട് അടിച്ചെടുത്തത് നാൽപ്പതിനായിരം രൂപ; കേന്ദ്രസർക്കാരിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി നിരവധിപേരെ കബളിപ്പിച്ചതായും പരാതി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:ഹൈക്കോടതിയിൽ എക്‌സൈസ് ആൻഡ് കസ്റ്റംസിന്റെ സ്റ്റാന്റിങ് കൗൺസിലറായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ജില്ലാകോടതിയിൽ പ്രാക്ടീസ് നടത്തി വരുന്ന ആഭിഭാഷകൻ ഇതേ കോടതിയിലെ മറ്റൊരു അഭിഭാഷകനിൽ നിന്ന് 40000 രൂപ തട്ടിയെടുത്തതായി പരാതി.അമൂല്യസ്ട്രീറ്റിൽ മണവാളൻ അപ്പാർട്ട്‌മെന്റിന്റെ മൂന്നാംനിലയിൽ താമസിച്ചുവരുന്ന അഡ്വ.പി നടരാജനെതിരെ ആലുവ സ്വദേശി അഡ്വ. എം എം അലിക്കുഞ്ഞാണ് സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

ജില്ലാകോടതിയിൽ വച്ചുള്ള പരിചയം മൂലം സ്റ്റാന്റിങ് കൗൺസിലറായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചെന്നും ഈ വർഷം ഏപ്രിൽ 25-ന് 40000 രൂപ കൈമാറിയെന്നും ജോലിയിൽ പ്രവേശിക്കുമ്പോൾ 110000 രൂപ കൂടി നൽകണമെന്ന് അഡ്വ.നടരാജൻ ആവശ്യപ്പെട്ടിരുന്നെന്നുമാണ് പരാതിയിലെ സൂചന.കേന്ദ്രഗവൺമെന്റിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി നിരവധിപേർക്ക് ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും പറഞ്ഞാണ് പണം വാങ്ങിയതെന്നും ഒന്നും നടക്കാത്ത സാഹചര്യത്തിൽ പണം തിരികെ ചോദിച്ചപ്പോൾ കള്ളക്കേസ്സിൽ കുടുക്കുമെന്നും സ്ത്രീകളെ ഉപയോഗപ്പെടുത്തി ബലാൽസംഗ കേസിൽപ്പെടുത്തുമെന്നും നടരാജൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP