Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിഭാഷകർക്കെതിരായ വാർത്തകൾ പതിവായി; മാതൃഭൂമി പത്രം കത്തിച്ചു പ്രതിഷേധം; മാനനഷ്ടക്കേസ് കൊടുക്കുമെന്നും അഭിഭാഷകർ

അഭിഭാഷകർക്കെതിരായ വാർത്തകൾ പതിവായി; മാതൃഭൂമി പത്രം കത്തിച്ചു പ്രതിഷേധം; മാനനഷ്ടക്കേസ് കൊടുക്കുമെന്നും അഭിഭാഷകർ

തിരുവനന്തപുരം: അഭിഭാഷകർക്കെതിരായി തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി തിരുവനന്തപുരത്തെ അഭിഭാഷകർ. പ്രതിഷേധസൂചകമായി അഭിഭാഷകർ മാതൃഭൂമി പത്രം കത്തിച്ചു.

പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അഭിഭാഷകർ അറിയിച്ചു. തങ്ങൾക്കെതിരായ വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി പത്രം ബഹിഷ്‌കരിക്കും.

ജൂലൈ 24 ഞായറാഴ്ചയിലെ പത്മതീർത്ഥക്കരയിൽ എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച 'വഞ്ചിയൂർ മുക്കിലെ ചില കണ്ടംബെച്ച കോട്ടുകൾ' എന്ന ലേഖനത്തിനെതിരെ തിരുവനന്തപുരം വഞ്ചിയൂർ ബാർ അസോസിയേഷൻ അമ്പതോളം അംഗങ്ങൾ സ്വതന്ത്രമായി ഹർജി ഫയൽ ചെയ്തു. പത്രത്തിന്റെ മേലധികാരികളെ അറിയിച്ചിട്ടും നടപടികളൊന്നും സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണു ബഹിഷ്‌കരണവും നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP