Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി വട്ടവടയിൽ വീണ്ടും കാട്ടുതീ; പാമ്പാടുംചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടർന്നു; തീ നിയന്ത്രണ വിധേയമാക്കിയെന്ന് വനം വകുപ്പ്

ഇടുക്കി വട്ടവടയിൽ വീണ്ടും കാട്ടുതീ; പാമ്പാടുംചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടർന്നു; തീ നിയന്ത്രണ വിധേയമാക്കിയെന്ന് വനം വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

മറയൂർ: ഇടുക്കി വട്ടവട ഊർക്കാടിന് സമീപം വീണ്ടും കാട്ടുതീ. പാമ്പാടുംചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടർന്നു. എന്നാൽ തീ നിയന്ത്രണവിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. ചോലവനങ്ങളിലേക്ക് തീ പടർന്നാൽ അന്യംനിന്നുപോകുന്ന നിരവധി വന്യജീവികളുടെയും സസ്യസന്പത്തുകളുടെയും ആവാസവ്യവസ്ഥ ഇല്ലാതാകും.ഉൾ വനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്. വട്ടവട പഴത്തോട്ടം ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും കാട്ടുതീ പടർന്നിരുന്നു. സ്വകാര്യ തോട്ടങ്ങളിൽ നിന്നും പടർന്ന തീ നാഷണൽ പാർക്കിലേക്ക് പടരുകയായിരുന്നു

അഞ്ചുനാട്ടിൽ കാട്ടുതീ പടർന്ന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിൽ വനഭൂമിയും റവന്യൂ ഭൂമിയും കൈവശഭൂമിയും പട്ടയഭൂമിയും തീയിൽപെട്ട് നശിച്ചു. അതേസമയം, കാട്ടുതീയിലെ നഷ്ടം കണക്കാക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർക്ക് നാട്ടുകാരുടെ കത്ത് നൽകിയിട്ടുണ്ട്.

വേനലിൽ കാട് കരിഞ്ഞുണങ്ങുമെന്ന് അറിയാമായിരുന്നിട്ടും അതു തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് കാട്ടുതീ വ്യാപകമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അഞ്ചുനാട് മലനിരകളിലെ ഗോത്രവർഗ കോളനികളുടെ കൃഷിയിടങ്ങളിൽ മണ്ണ് ഒരുക്കുന്നതിന്റെ ഭാഗമായി തീയിടുന്നതാണ് വനമേഖലയിലേക്കും തീ പടരുന്നതിനു കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആനമുടി നാഷണൽ പാർക്കിന് സമീപമുണ്ടായ കാട്ടുതീയിൽ വനംവകുപ്പിന്റെ ആറ് ഹെക്ടർ ഭൂമിയിലെ യൂക്കാലി മരങ്ങൾ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു. മൂന്നാർ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തിൽ തീ അണക്കാൻ ശ്രമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP