Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലപ്പുഴയിൽ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; വീട്ടിൽ മോഷണം നടന്നതായി പൊലീസ്; രണ്ടു അന്യ സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

ആലപ്പുഴയിൽ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; വീട്ടിൽ മോഷണം നടന്നതായി പൊലീസ്; രണ്ടു അന്യ സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ചെങ്ങന്നൂർ വെൺമണി പാറച്ചന്തയിൽ വയോധിക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയ നിലയിൽ ആഞ്ഞിലിമൂട്ടിൽ എ.പി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച പുലർച്ചെ സംഭവം നടന്നതായാണ് കരുതുന്നത്. രാവിലെ വീട്ടിലെത്തിയ പാൽക്കാരൻ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.

വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ അടുക്കളയിൽ ലില്ലി കുട്ടിയെയും മുറിയിൽ ചെറിയാനെയും കണ്ടെത്തി. സമീപം പിക്കാസും കോടാലിയും ഉണ്ടായിരുന്നുമോഷണം നടന്നതായി പ്രാഥമിക തെളിവുകൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളികൾ ഇവരുടെ വീട്ടിൽജോലിക്ക് എത്തിയതായി നാട്ടുകാർ പറയുന്നു. രണ്ടു അന്വസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP