Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനം കയ്യേറ്റം ചെറുക്കാനും കൃഷിനിലങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടൊരുസംഗമം; കാടരങ്ങ് കാർഷിക-വന സാംസ്‌കാരികോത്സവം ഏപ്രിൽ 6 മുതൽ നിലമ്പൂരിൽ

വനം കയ്യേറ്റം ചെറുക്കാനും കൃഷിനിലങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടൊരുസംഗമം; കാടരങ്ങ് കാർഷിക-വന സാംസ്‌കാരികോത്സവം ഏപ്രിൽ 6 മുതൽ നിലമ്പൂരിൽ

ജാസിം മൊയ്തീൻ

നിലമ്പൂർ: മിത്രജ്യോതി കേരളം സംഘടിപ്പിക്കുന്ന കാടരങ്ങ് വന-കാർഷിക സാസ്‌കാരികോത്സവം ഏപ്രിൽ 6 മുതൽ നിലമ്പൂരിൽ നടക്കും. നിലമ്പൂർ വള്ളുവശ്ശേരി റിസർവ്വ് ഫോറസ്റ്റിനോട് ചേർന്ന മിത്രജ്യോതി പ്രകൃതി പഠന കേന്ദ്രമായ അളയിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആദിവാസി ഉന്നമനം, വന സംരക്ഷണം, കൃഷി, പരിസ്ഥിതി, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ആരോഗ്യം, കല എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളത്തിൽ പത്ത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് മിത്രജ്യോതി. ഇന്ത്യയുടെ വിവിധ സംസഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകരും, കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന സംവാദങ്ങൾ , പഠന ക്ലാസുകൾ , കലാ രൂപങ്ങൾ , പ്രദർശനങ്ങൾ എന്നിവ കോർത്തിണക്കി ഏപ്രിൽ 6, 7, 8 തിയ്യതികളിൽ നടക്കുന്ന പരിപാടി വൈവിധ്യം, പ്രതിരോധം , അതിജീവനം എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് സംഘടിപ്പിക്കുന്നത്. വന സംരക്ഷണം, വയൽ രക്ഷ, വിഷ രഹിത ഭക്ഷ്യോത്പാദനം എന്നിവയാണ് കാടരങ്ങിന്റെ മുഖ്യ പ്രമേയം.

കേരളമുടനീളം നിയമത്തിന്റെ പഴുതുകളിലൂടെ വ്യാപകമായി നടക്കുന്ന വനം കയ്യേറ്റം ചെറുക്കാനും മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്ന കൃഷി നിലങ്ങളിൽ ബാക്കിയായവയെ സംരക്ഷിക്കുവാനും സാധ്യമായവയെ പൂർവ സ്ഥിതിയിലേക്ക് കൊണ്ട് വരുവാനുമുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഈ സംഗമത്തിന്റെ ലക്ഷ്യമാണ്. ാർഷിക മേഖലയെ അവഗണിച്ചു കൊണ്ടും അടിയറവ് വെച്ചു കൊണ്ടുമുള്ള ഇന്നത്തെ വികസന സങ്കൽപ്പത്തെ എങ്ങനെ അതിജീവിക്കാം? ലയും ജീവിതവും അഭിന്നമായ ആവിഷ്‌കാരമാകും വിധം ഉത്പാദന സംസ്‌ക്കാരത്തിന്റെതായ ഒരു ബദൽ എങ്ങനെ രൂപപെടുത്താം.? ലയിലും പ്രണയത്തിലും മതം കലരുമ്പോൾ ഭരണ ഘടന അനുശാസിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രസക്തി, ഈ ദിശയിലുള്ള അന്വേഷണങ്ങളായിരിക്കും കാടരങ്ങിനോടനുബന്ധിച്ചു നടക്കുന്ന സംവാദങ്ങളുടെ കാതൽ.തനത് കാർഷിക കലകൾ സംരക്ഷിക്കുക എന്ന സാംസ്‌കാരിക ഉത്തരവാദിത്ത്വത്തിന്റെ ഭാഗമായി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വെള്ളരി നാടകം 'വിത്തും കൈ കോട്ടും ' കാടരങ്ങ് വേദിയിൽ അരങ്ങേറും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP