Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഐസിസി പട്ടികകൾക്കെതിരെ തുറന്നടിച്ച് പി.സി ചാക്കോയും വി എം സുധീരനും; പട്ടികയിൽ ഉൾപ്പെട്ട പലരും അനർഹരാണെന്ന് സുധീരൻ; നേതൃത്വം ചർച്ച കൂടാതെ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോ; രാഷ്ട്രീയ കാര്യസമിതിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കി സുധീരനും ചാക്കോയും; ചെങ്ങന്നൂരിലും തീരുമാനമായില്ല

എഐസിസി പട്ടികകൾക്കെതിരെ തുറന്നടിച്ച് പി.സി ചാക്കോയും വി എം സുധീരനും; പട്ടികയിൽ ഉൾപ്പെട്ട പലരും അനർഹരാണെന്ന് സുധീരൻ; നേതൃത്വം ചർച്ച കൂടാതെ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോ; രാഷ്ട്രീയ കാര്യസമിതിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കി സുധീരനും ചാക്കോയും; ചെങ്ങന്നൂരിലും തീരുമാനമായില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി-എ.ഐ.സി.സി പട്ടികകൾക്കെതിരെ തുറന്നടിച്ച് പി.സി ചാക്കോയും വി എം സുധീരനും. എ.ഐ.സി.സി അംഗമായി താൻ തുടരില്ലെന്ന് സുധീരൻ വ്യക്തമാക്കി. കേരളത്തിൽ നിന്ന് എ.ഐ.സി.സി പട്ടികയിൽ ഉൾപ്പെട്ട പലരും അനർഹരാണെന്ന് സുധീരൻ തുറന്നടിച്ചു.

നേതൃത്വം ചർച്ച കൂടാതെ സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോ വിമർശിച്ചു. കെപിസിസി-എ.ഐ.സി.സി പട്ടികകൾ ചർച്ച കൂടാതെ അംഗീകരിച്ചു. രാഷ്ട്രീയ കാര്യസമിതിയിൽ പങ്കെടുക്കാൻ താനില്ലെന്നും പി.സി ചാക്കോ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിയിയിലാണ് ഇരുവരും അഭിപ്രായ ഭിന്നത പരസ്യമാക്കിയത്.

കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയ്ക്ക് നേരത്തെ ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു. 65 അംഗങ്ങൾ ഉൾപ്പെടുന്ന പട്ടികയാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. പട്ടികയിൽ 13 പേർ വനിതകളാണ്. 87 പേരെ ഉൾപ്പെടുത്തി ആദ്യം സമർപ്പിച്ച പട്ടിക ഹൈക്കമാൻഡ് തള്ളിയിരുന്നു. നേതൃബാഹുല്യം കാരണമാണ് ആദ്യ പട്ടിക തള്ളിയത്. തുടർന്നാണ് 63 പേരുടെ പട്ടിക സംസ്ഥാന നേതൃത്വം നൽകിയത്.

അതേസമയം ചെങ്ങന്നൂർ ഉപതിരെഞ്ഞടുപ്പിൽ ആരു മത്സരിക്കുമെന്ന കാര്യത്തിലും കോൺഗ്രസിൽ തീരുമാനമായില്ല. ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും ഇതു വരെ തങ്ങളുടെ സ്ഥാനാർത്ഥി നിശ്ചയിക്കുന്നതിനു കോൺഗ്രസിനു സാധിച്ചിട്ടില്ല. ഹൈക്കമാൻഡിനോടും ഘടകകക്ഷികളോടും ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP