Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല; മലക്കം മറിഞ്ഞ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ; എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ നിർദേശമോ ഉറപ്പോ നൽകിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം മറുപടി; ശൈലജ ടീച്ചർക്ക് നൽകിയ ഉറപ്പ് പാഴ്‌വാക്കായി

കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല; മലക്കം മറിഞ്ഞ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡ; എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ നിർദേശമോ ഉറപ്പോ നൽകിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം മറുപടി; ശൈലജ ടീച്ചർക്ക് നൽകിയ ഉറപ്പ് പാഴ്‌വാക്കായി

ഡൽഹി: കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ലോക്സഭയിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശശി തരൂർ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു നിർദേശമോ ഉറപ്പോ നൽകിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. എയിംസിന്റെ കാര്യത്തിൽ ഇതുവരെ കേന്ദ്രം സ്വീകരിച്ചിരുന്നതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ കേന്ദ്രമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന കേന്ദ്രം ഉറപ്പുനൽകിയെന്ന് മന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജൂണിൽ ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിലാണ് എയിംസിന്റെ കാര്യത്തിൽ ഉറപ്പു ലഭിച്ചിരുന്നത്. എയിംസ് സ്ഥാപിക്കുന്നതിനായി കിനാലൂരിൽ ഇരുനൂറേക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ശൈലജ നഡ്ഡയെ അറിയിച്ചിരുന്നു. തുടർന്നാണ് മോദിസർക്കാരിന്റെ കാലാവധി തീരും മുമ്പേ എയിംസ് അനുവദിക്കുമെന്ന് നഡ്ഡ ഉറപ്പു നൽകിയിരുന്നത്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP