Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടിനു കാവലും തണലുമായ പതിമൂന്നു വ്യോമസേനാ അംഗങ്ങൾക്കും അന്തിമോപചാരം അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ്; അപകടത്തിൽ മരിച്ച മൂന്നു മലയാളി സൈനികരേയും നാട്ടിലേക്കെത്തിച്ചത് ഒരേ വിമാനത്തിൽ; പ്രളയകാലത്ത് കേരളത്തിന് തുണയായ സ്‌ക്വാഡ്രൻ ലീഡർ വിനോദിനും സർജന്റ് അനൂപിനും കോർപ്പറൽ ഷരിനും യാത്രാമൊഴി നൽകാൻ ഒഴുകിയെത്തിയത് നാട് ഒന്നാകെ

നാടിനു കാവലും തണലുമായ പതിമൂന്നു വ്യോമസേനാ അംഗങ്ങൾക്കും അന്തിമോപചാരം അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ്; അപകടത്തിൽ മരിച്ച മൂന്നു മലയാളി സൈനികരേയും നാട്ടിലേക്കെത്തിച്ചത് ഒരേ വിമാനത്തിൽ; പ്രളയകാലത്ത് കേരളത്തിന് തുണയായ സ്‌ക്വാഡ്രൻ ലീഡർ വിനോദിനും സർജന്റ് അനൂപിനും കോർപ്പറൽ ഷരിനും യാത്രാമൊഴി നൽകാൻ ഒഴുകിയെത്തിയത് നാട് ഒന്നാകെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അരുണാചൽപ്രദേശിൽ വ്യോമസേനാ വിമാനം തകർന്നു മരിച്ച പതിമൂന്ന് സൈനികരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലേക്കയച്ചത് ഡൽഹിയിലെത്തിച്ച ശേഷം. ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അന്തിമോപചാരമർപ്പിച്ചു. മലയാളികളായ സ്‌ക്വാഡ്രൻ ലീഡർ വിനോദ് ഹരിഹരൻ, സർജന്റ് അനൂപ് കുമാർ, കോർപ്പറൽ എൻ.കെ. ഷരിൻ എന്നിവരുടെ മൃതദേഹങ്ങൾ ഒരേ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. രാഷട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വൻ ജനാവലിയാണ് ധീരജവാന്മാർക്ക് യാത്രാമൊഴിയേകാൻ എത്തിയത്

കേരളത്തിലെ പ്രളയകാലത്ത് ആലപ്പുഴ, എറണാകുളം ജില്ലകളിൽ വ്യോമസേനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ വിനോദുമുണ്ടായിരുന്നു. അനൂപ് കുമാറിന്റെ ഭൗതികശരീരം ഇന്നലെ പുലർച്ചെ ശംഖുമുഖത്ത് വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയയിൽ മന്ത്രിമാരായ കെ. രാജുവും കടകംപള്ളി സുരേന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. ദക്ഷിണവ്യോമ കമാൻഡ് മേധാവി എയർ മാർഷൽ ബി. സുരേഷിന്റെ നേതൃത്വത്തിൽ ആദരമർപ്പിച്ചു. ഭാര്യ ബിന്ദ്യയും മകൻ 7 മാസം പ്രായമുള്ള ദ്രോണയും വിമാനത്തിൽ ഒപ്പമെത്തി. രാവിലെ 9 മണിയോടെ ഭൗതികശരീരം നാട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ സഹോദരൻ അനീഷ് ചിതയ്ക്കു തീ കൊളുത്തി.

എൻ.കെ. ഷരിന്റെ ഭൗതികദേഹം അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ വീട്ടിലാണു സംസ്‌കരിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കലക്ടർ മിർ മുഹമ്മദലിയും ചേർന്ന് ഏറ്റുവാങ്ങി.

വിനോദ് ഹരിഹരന്റെ ഭൗതികശരീരം കുടുംബം ഇപ്പോൾ കഴിയുന്ന കോയമ്പത്തൂർ സിങ്കാനല്ലൂരിലെ വീട്ടിലെത്തിച്ച ശേഷം സമീപത്തെ ശാന്തി ശ്മശാനത്തിലാണു സംസ്‌കരിച്ചത്. സഹോദരനും വ്യോമസേനയിൽ സ്‌ക്വാഡ്രൻ ലീഡറുമായ വിവേക് ഹരിഹരൻ അന്ത്യകർമങ്ങൾ ചെയ്തു. കേരള സർക്കാരിനു വേണ്ടി പാലക്കാട് അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് എൻ.എം. മെഹറലി അന്തിമോപചാരം അർപ്പിച്ചു.

അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ മെചുക ലാൻഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോൾ ജൂൺ 3നാണ് റഷ്യൻ നിർമ്മിത എഎൻ 32 വിമാനം തകർന്നത്. 8 ദിവസത്തിനു ശേഷമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് 13 പേരുടെയും മൃതദേഹങ്ങൾ വനത്തിനുള്ളിൽ നിന്ന് ജോർഹട്ടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP