Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈലറ്റുമാരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്ത എയർഹോസ്റ്റസുമാർക്ക് ആകാശത്തു വെച്ച് പീഡനം; സഹികെട്ട് രാജിവെച്ച മലയാളി യുവതിയുടെ വെളിപ്പെടുത്തൽ ആകാശ പീഡനങ്ങളുടെ നേർക്കാഴ്‌ച്ചയാകുന്നു

പൈലറ്റുമാരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്ത എയർഹോസ്റ്റസുമാർക്ക് ആകാശത്തു വെച്ച് പീഡനം; സഹികെട്ട് രാജിവെച്ച മലയാളി യുവതിയുടെ വെളിപ്പെടുത്തൽ ആകാശ പീഡനങ്ങളുടെ നേർക്കാഴ്‌ച്ചയാകുന്നു

തിരുവനന്തപുരം: ആകാള പീഡനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു എയർഹോസ്റ്റസ് രംഗത്ത്. മനോരമ ന്യൂസ് ചാനലിനോട് എയർഇന്ത്യയിലെ ഒരു എയർഹോസ്റ്റസായിരുന്ന ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലാണ് സ്വപ്ന ജോലിക്ക് പിന്നിലെ പീഡന കഥകൾ വെളിവാക്കുന്നത്. വിമാന ജീവനക്കാരായ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വിമാനങ്ങളിൽ പതിവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇരയായ സ്ത്രീ നടത്തിയത്.

കോക്പിറ്റിലും വിമാനത്തിൽ ഒറ്റയ്ക്കുള്ളപ്പോഴും ശാരീരികമായി അപമാനിക്കാൻ ശ്രമം നടന്നതായി തിരുവനന്തപുരം സ്വദേശിയായ എയർഹോസ്റ്റസ് പറഞ്ഞു. പൈലറ്റുമാർ തന്നെയാണ് പീഡകരെന്നും അവർ തുറന്നു പറഞ്ഞു. ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യും. ക്രൂവിൽ ഒറ്റയ്ക്കാവുമ്പോൾ ശല്യം വർധിക്കും. ഇങ്ങനെ എല്ലാം കൊണ്ടും തൊഴിൽ സ്ഥലത്തെ ദുരിതമാക്കുകയാണ് ചെയ്യാറെന്നും അവർ പറഞ്ഞു.

ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഫേസ്‌ബുക് വഴിയും ശല്യപ്പെടുത്തൽ തുടരും- പീഡനങ്ങളെത്തുടർന്ന രാജിവച്ച എയർഹോസ്റ്റസ് പറഞ്ഞു. നിരന്തരം പൈലറ്റിനെതിരെ നിരവധി പരാതികൾ പലരായി നൽകിയിട്ടും അധികൃതർ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റിൽ നിന്നുള്ള ദുരനുഭവങ്ങൾ ഒരാളിൽ ഒതുങ്ങുന്നില്ല.

ഏറെക്കാലമായി ശല്യപ്പെടുത്തലിന് ഇരയാകാറുണ്ടെങ്കിലും പുറത്തുപറഞ്ഞിരുന്നില്ല. സെപ്റ്റംബർ 18ന് മറ്റു ജീവനക്കാർക്കു മുന്നിൽ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് പൈലറ്റിനെതിരെ മറ്റൊരു എയർ ഹോസ്റ്റസ് തിരുവനന്തപുരം വലിയതുറ പൊലീസിൽ പരാതി നൽകിയത്. സംഭവം കണ്ടുനിന്ന രണ്ടുയാത്രക്കാർ പിന്തുണയുമായെത്തിയതും ധൈര്യമായി. പരാതികൾ കുമിഞ്ഞുകൂടിയിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാൻ എയർ ഇന്ത്യ ഏക്‌സ്പ്രസ് തയാറാവാത്തതിന്റെ ആശങ്കയിലും നിരാശയിലുമാണ് എയർഹോസ്റ്റസുമാർ.

ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നമ്മുടെ ആകാശവും സുരക്ഷിതമല്ലെന്ന് ഗുരുതര സത്യമാണ് എയർഹോസ്റ്റസിന്റെ തുറന്നു പറച്ചിലോടെ പുറത്തുവരുന്നത്. വിമാനം ആകാശത്തേക്കുയർന്നാൽ പൈലറ്റാണ് നാഥൻ. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് എങ്ങിനെയാണ് വിമാനത്തിൽ അഭിമാനത്തോടെ ജോലി ചെയ്യാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP