Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനം പുറപ്പെടുന്നതിന് മുമ്പ് ദോഹയിൽ ഇറക്കിവെച്ചത് 14 യാത്രക്കാരുടെ ബാഗേജുകൾ; കണ്ണൂർ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിന്നിട്ടും ബാഗേജ് കിട്ടാത്തതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം; സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ കാത്തിരുന്ന യാത്രക്കാർക്ക് എട്ടിന്റെ പണി കൊടുത്ത് എയർ ഇന്ത്യ എക്സ്‌പ്രസ്

വിമാനം പുറപ്പെടുന്നതിന് മുമ്പ് ദോഹയിൽ ഇറക്കിവെച്ചത് 14 യാത്രക്കാരുടെ ബാഗേജുകൾ; കണ്ണൂർ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിന്നിട്ടും ബാഗേജ് കിട്ടാത്തതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം; സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ കാത്തിരുന്ന യാത്രക്കാർക്ക് എട്ടിന്റെ പണി കൊടുത്ത് എയർ ഇന്ത്യ എക്സ്‌പ്രസ്

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിന്നിട്ടും ബാഗേജ് കിട്ടാത്തതിന് തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിൽ നിന്നും ഇന്നലെ എത്തിയ 14 യാത്രക്കാർക്കാണ് ബാഗേജ് ലഭിക്കാതിരുന്നത്. യാത്രക്കാർ ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരുന്നു. തുടർന്ന് ബാഗേജ് കിട്ടാത്തതിനെ തുടർന്ന് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 14 പേരുടെയും ബാഗുകൾ ദോഹയിൽ നിന്നും വിമാനത്തിൽ കയറ്റിയിട്ടില്ലെന്നും അറിഞ്ഞു.

എന്നാൽ വിമാനത്തിൽ മൊത്തം കയറ്റാവുന്ന ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിന് മുൻപ് ദോഹയിൽ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തിൽ ഇവ കൊണ്ടുവരുമെന്നും എയർഇന്ത്യ എക്സ്പ്രസ് പ്രതിനിധി പറഞ്ഞു. 14 പേരുടെയും വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 5.50നു കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയവരുടെ ബാഗേജാണു ലഭിക്കാതിരുന്നത്. ബാഗേജ് ഏരിയയിൽ ഒരു മണിക്കൂർ കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടർന്നാണു യാത്രക്കാർ പ്രതിഷേധിച്ചത്.

ഒരു കിലോ കൂടുതലാണെന്നു പറഞ്ഞ് ബാഗേജ് ദോഹയിൽ നിന്നു കീറി സാധനങ്ങൾ മാറ്റിയെന്നും ഒരു യാത്രക്കാരി പരാതിപ്പെട്ടു. ഇതും കണ്ണൂരിൽ എത്തിയില്ല. സ്വന്തം നാട്ടിൽ ആദ്യമായി വിമാനം ഇറങ്ങാൻ കാത്തിരുന്ന നാട്ടുകാർക്കു വിമാനക്കമ്പനി ഇങ്ങനെയൊരു പണി തരുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു തളിപ്പറമ്പ് സ്വദേശി പി.വി.ധനുഷും ഭാര്യ രമ്യ മോഹനും പറഞ്ഞു. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ധനുഷും കുടുംബവും നാട്ടിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ലഗേജുകളാണ് ലഭിക്കാതിരുന്നതെന്ന് ധനുഷ് പറയുന്നു. 

പേലോഡിനേക്കാൾ (വിമാനത്തിൽ മൊത്തം കയറ്റാവുന്ന ഭാരം) ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിനു മുൻപ് ദോഹയിൽ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തിൽ ഇവ കൊണ്ടുവരുമെന്നും എയർഇന്ത്യ എക്സ്‌പ്രസ് പ്രതിനിധി പറഞ്ഞു. 14 പേരുടെയും വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുമെന്നും വിമാന കമ്പനി ഉറപ്പു നൽകിയതോടെയാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.

കാർഡ്‌ബോർഡ് പെട്ടികൾ ചെക്ക്ഇൻ ബാഗേജായി കൊണ്ടുപോകരുതെന്നും എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഓർമിപ്പിച്ചു. ഇവ കൈകാര്യം ചെയ്യുന്നതു വിമാനത്താവളങ്ങളിൽ ബാഗേജ് ഹാൻഡ്ലിങ് കരാറെടുത്ത ഏജൻസികളാണ്. പെട്ടി പൊളിഞ്ഞു സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ കാത്തിരുന്ന യാത്രക്കാർക്കാണ് എയർ ഇന്ത്യ എക്സ്‌പ്രസ് എട്ടിന്റൈ പണി കൊടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP