Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

179 യാത്രക്കാരുമായി ഒരു മണിക്കൂറോളം ആകാശത്തു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കി; തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ വിമാനം ലാൻഡു ചെയ്തതു വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ചതിനു ശേഷം

179 യാത്രക്കാരുമായി ഒരു മണിക്കൂറോളം ആകാശത്തു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കി; തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ വിമാനം ലാൻഡു ചെയ്തതു വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ചതിനു ശേഷം

തിരുവനന്തപുരം: 179 യാത്രക്കാരുമായി ഒരു മണിക്കൂറോളം ആകാശത്തു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കി. തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ വിമാനമാണ് വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ചതിനു ശേഷം ലാൻഡു ചെയ്തത്.

വൈകിട്ട് 5.55ന് പുറപ്പെട്ട വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. എയർഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 539 വിമാനത്തിനാണ് യാത്രക്കിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.

പറന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നെങ്കിലും ഇന്ധനം കൂടുതലുള്ള സമയത്ത് ലാൻഡിങ് അപകടമുണ്ടാക്കുമെന്നതിനാൽ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി തിരിച്ചറിക്കിയതായി എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP