Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു പ്രത്യേക വനിതാ പൈലറ്റിനെ കൂട്ടുകിട്ടാത്തതിന്റെ പേരിൽ തിരുവനന്തപുരത്തുനിന്നുള്ള എയർ ഇന്ത്യ പൈലറ്റ് സിക്ക് വിളിച്ചു; രണ്ടര മണിക്കൂർ വൈകി വിമാനം പുറപ്പെട്ടത് വനിതാ പൈലറ്റിനെ സഹായിയായി നൽകിയ ശേഷം

ഒരു പ്രത്യേക വനിതാ പൈലറ്റിനെ കൂട്ടുകിട്ടാത്തതിന്റെ പേരിൽ തിരുവനന്തപുരത്തുനിന്നുള്ള എയർ ഇന്ത്യ പൈലറ്റ് സിക്ക് വിളിച്ചു; രണ്ടര മണിക്കൂർ വൈകി വിമാനം പുറപ്പെട്ടത് വനിതാ പൈലറ്റിനെ സഹായിയായി നൽകിയ ശേഷം

തിരുവനന്തപുരം: താൻ ആവശ്യപ്പെട്ട വനിതാ പൈലറ്റിനെ സഹായിയായി കിട്ടാത്തതിന്റെ പേരിൽ എയർ ഇന്ത്യ പൈലറ്റ് 110 യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചത് രണ്ടരമണിക്കൂർ. തിരുവനന്തപുരത്തുനിന്ന് ചെന്നൈ വഴി മാലെദ്വീപിലേക്ക് പുറപ്പെടേണ്ട യാത്രക്കാരാണ് പൈലറ്റിന് ഉദ്ദേശിച്ച കൂട്ടുകാരിയെ കിട്ടാത്തതിനാൽ വിമാനത്തിനുള്ളിൽ കുത്തിയിരിക്കേണ്ടിവന്നത്.

ബുധനാഴ്ചയാണ് സംഭവം. കോ-പൈലറ്റ് താൻ ഉദ്ദേശിച്ച യുവതിയല്ലെന്ന് മനസ്സിലാക്കിയ പൈലറ്റ് തനിക്ക് രക്തസമ്മർദം ഉയർന്നുവെന്ന് പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച തന്നെ തനിക്കൊപ്പം താൻ നിർദ്ദേശിക്കുന്ന വനിതാ പൈലറ്റുതന്നെ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലഭിച്ചിരിക്കുന്നത് വേറെ കോ-പൈലറ്റ് ആണെന്ന് കണ്ടതോടെയാണ് പൈലറ്റ് ഉടക്കിയ്.

പൈലറ്റ് ഉദ്ദേശിച്ച വനിതാ പൈലറ്റിനെ ഡൽഹി യാത്രയ്ക്ക് നിയോഗിച്ചതായി അറിയിച്ചെങ്കിലും പൈലറ്റ് വഴങ്ങിയില്ല. ആ വനിതയെ കിട്ടിയില്ലെങ്കിൽ താൻ സിക്ക് ലീവിൽ പ്രവേശിക്കുമെന്നും ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച ലീവ് എടുത്തെങ്കിലും ബുധനാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ച ഇയാൾ വീണ്ടും അതേ വനിതാ പൈലറ്റിനെത്തന്നെ സഹായിയായി ആവശ്യപ്പെട്ടു.

രാവിലെ ഏഴുമണിക്ക് പോകേണ്ട വിമാനം ഇതിനകം ബോർഡിങ് നടപടികൾ പൂർത്തിയാക്കി യാത്രക്കാരെ കയറ്റിയിരുന്നു. ഒടുവിൽ തനിക്കിഷ്ടപ്പെട്ട വനിതാ പൈലറ്റിനെ കൂടെയിരിക്കാൻ കിട്ടിയതോടെയാണ് ഇയാൾ വിമാനം പറത്താൻ തയ്യാറായത്. അപ്പോഴേക്കും സമയം ഒമ്പതുമണി പിന്നിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP