Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറന്നുയരാൻ റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; ടേക് ഓഫിന് മുമ്പായതിനാൽ ഒഴിവായത് വൻ അപകടം; കരിപ്പൂരിൽ സുരക്ഷാ വീഴ്ചയുണ്ടായത് മുംബൈയിലേക്കുള്ള എയർഇന്ത്യാ വിമാനത്തിൽ

പറന്നുയരാൻ റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; ടേക് ഓഫിന് മുമ്പായതിനാൽ ഒഴിവായത് വൻ അപകടം; കരിപ്പൂരിൽ സുരക്ഷാ വീഴ്ചയുണ്ടായത് മുംബൈയിലേക്കുള്ള എയർഇന്ത്യാ വിമാനത്തിൽ

കരിപ്പൂർ: പറന്നുയരാനായി യാത്രക്കാരെയെല്ലാം കയറ്റിയതിന് ശേഷം ഒരുക്കങ്ങളെല്ലാം പൂർത്തിയായി പറന്നുയരാൻ റൺവേയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാതിൽ തുറന്നു. എല്ലാവരേയും ആശങ്കയിലാഴ്‌ത്തിയ സംഭവം ഉണ്ടായത് കരിപ്പൂർ വിമാനത്താവളത്തിലാണ്. മുംബൈയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ വാതിലാണ് തുറന്നത്.

വിമാനം പറന്നുയരുന്ന വേളയിലോ മറ്റോ ആണ് സംഭവിച്ചതെങ്കിൽ വലിയ അപകടത്തിൽ കലാശിക്കുമായിരുന്നു ഇത്. പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. ടേക് ഓഫിനു മുൻപായതിനാൽ അപകടം ഒഴിവായി. കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ ഏഴരയ്ക്കാണ് സംഭവം ഉണ്ടായത്.

മുംബൈയിലേക്കു പുറപ്പെടാനുള്ള എയർ ഇന്ത്യ വിമാനം യാത്രക്കാർ കയറിയ ശേഷം എപ്രണിൽനിന്നു റൺവേയിലേക്കു നീങ്ങുമ്പോഴാണ് വാതിൽ തനിയേ തുറന്നത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ വിമാനം നിർത്തി. പിന്നീട് പരിശോധനകൾ പൂർത്തിയാക്കി വാതിൽ അടച്ച് സുരക്ഷാ നടപടികൾ പൂർത്തിയാക്കി. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണു വിമാനം മുംബൈയ്ക്ക് പുറപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP