Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോടുനിന്നുള്ള രോഗികൾക്ക് കോഴിക്കോടും കൊച്ചിയിലും ചികിത്സ ഉറപ്പാക്കും; അടിയന്തര ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് സൗകര്യം ലഭ്യമാക്കാൻ ആലോചന

കാസർകോടുനിന്നുള്ള രോഗികൾക്ക് കോഴിക്കോടും കൊച്ചിയിലും ചികിത്സ ഉറപ്പാക്കും; അടിയന്തര ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് സൗകര്യം ലഭ്യമാക്കാൻ ആലോചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോടുനിന്നുള്ള രോഗികൾക്ക് മംഗലാപുരത്തേക്ക് പോകാനാവാാത്തതിനാൽ കോഴിക്കോടും കൊച്ചിയിലും അടിയന്തര ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് സൗകര്യം ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച നിർദ്ദേശം ഡി.ജി.പിക്കും കോഴിക്കോട്, കാസർകോട്, എറണാകുളം ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

കോവിഡ് പശ്ചാത്തലത്തിലുണ്ടായ അതിർത്തി പ്രശ്നത്തെ തുടർന്ന് കാസർകോട്ടുനിന്ന് മംഗലാപുരത്തേക്ക് പോകാനാകാതെ പത്തുപേർക്ക് ജീവൻ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാർ എയർ ആംബുലൻസ് സൗകര്യം ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കാസർകോടുനിന്നുള്ളവർക്ക് അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാൽ അതിർത്തിയിൽ ഇവരെ തടയുന്ന സാഹചര്യമുണ്ടായാൽ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഗാന്ധി പീസ് ഫൗണ്ടേഷൻ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിവേദനം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP