Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയം തകർത്ത മലപ്പുറത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന; ദുർഘടമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് സേനകൾ; ആയിരം കിലോയിലധികം വരുന്ന ഭക്ഷണവസ്തുക്കൾ പൊതികളിലാക്കി എയർഡ്രോപ് ചെയ്തത് ഇന്നലെ; ഹെലികോപ്റ്ററുകളിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വ്യോമസേന

പ്രളയം തകർത്ത മലപ്പുറത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന; ദുർഘടമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് സേനകൾ; ആയിരം കിലോയിലധികം വരുന്ന ഭക്ഷണവസ്തുക്കൾ പൊതികളിലാക്കി എയർഡ്രോപ് ചെയ്തത് ഇന്നലെ; ഹെലികോപ്റ്ററുകളിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വ്യോമസേന

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തകർന്ന മലപ്പുറത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകളിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുർഘടമായ കാലാവസ്ഥ പോലും പരിഗണിക്കാതെ നിരന്തരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സേനകൾ. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർക്കു ഭക്ഷണവിതരണം നടത്തുന്നതിനും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നും സേന അറിയിച്ചിട്ടുണ്ട്. മുൻ വർഷത്തെ പോലെ തന്നെ നിരന്തരമായി രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയാണ് വ്യോമസേന. രക്ഷാപ്രവർത്തനിത്തിനു കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും വ്യോമസേന എല്ലാ സംവിധാനങ്ങളുമായാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്. മലപ്പുറത്ത് കൂടുതൽ പേരും വെള്ളപ്പൊക്കം കാരണമാണ് പെട്ട് പോയിരിക്കുന്നത്. പല സ്ഥലങ്ങളും ഒറ്റപ്പെട്ട് പോയിരിക്കുന്നതിനാൽ ഹെലികോപ്റ്ററിന്റെ സഹായം മലപ്പുറത്ത് അത്യാവശ്യമായിരുന്നു.

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സൈന്യം എത്തിയിട്ടുണ്ട്. രാത്രിയും രക്ഷാപ്രവർത്തനങ്ങൾ തുടരാൻ സഹായിക്കുന്ന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. അവരിൽ പലരേയും ഇനിയും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഇന്നലെ വ്യോമസേന ഭക്ഷണപ്പൊതികളെത്തിച്ചിരുന്നു . ആയിരം കിലോയിലധികം വരുന്ന ഭക്ഷണവസ്തുക്കളാണ് പൊതികളിലാക്കി ഹെലികോപ്റ്ററിലൂടെ എയർഡ്രോപ് ചെയ്തത്. മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിലെ പല പ്രദേശങ്ങളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലേക്കാണ് വ്യോമസേന ഭക്ഷണമെത്തിച്ച് നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP