Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ സമവായത്തിലൂടെയേ സാധ്യമാകൂവെന്നു മന്ത്രി വി എസ് ശിവകുമാർ

തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും പ്രദേശവാസികളും തമ്മിലുള്ള സമവായത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് സ്ഥലം എംഎ‍ൽഎ. കൂടിയായ മന്ത്രി വി എസ്. ശിവകുമാർ അറിയിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോയപ്പോൾ, എല്ലാ രാഷ്ട്രീയപാർട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണയോടുകൂടിയാണ് പ്രദേശവാസികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശക്തമായ സമരം നടത്തിയത്.

ഇതേത്തുടർന്ന്, ജനപ്രതിനിധികൾ എന്ന നിലയിൽ ഇവരുമായി പലവട്ടം ചർച്ചകൾ നടത്തി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും യോഗം ചേർന്നു. പ്രദേശവാസികളും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്ത ഈ യോഗത്തെത്തുടർന്നും സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ശരിയായി മനസിലാക്കാതെയാണ് തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മാദ്ധ്യമങ്ങളിലൂടെ അവരുടെ ആശങ്ക അറിയിച്ചത്. ഇതേ തുടർന്ന് ചേമ്പർ പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളേയും യഥാർത്ഥ വസ്തുത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP