Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാനറാ ബാങ്കിലെ മോഷണം കാസർകോട്ടായതിനാൽ പ്രതിയെ താമസിപ്പിച്ചത് നിരീക്ഷണ സെല്ലിൽ; വെന്റിലേഷൻ തകർത്ത് രക്ഷപ്പെട്ടത് യുപിക്കാരൻ; അജയ് ബാബുവിന്റെ ജയിൽ ചാട്ടത്തിൽ ഞെട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ; മോഷ്ടാവിനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം

കാനറാ ബാങ്കിലെ മോഷണം കാസർകോട്ടായതിനാൽ പ്രതിയെ താമസിപ്പിച്ചത് നിരീക്ഷണ സെല്ലിൽ; വെന്റിലേഷൻ തകർത്ത് രക്ഷപ്പെട്ടത് യുപിക്കാരൻ; അജയ് ബാബുവിന്റെ ജയിൽ ചാട്ടത്തിൽ ഞെട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ; മോഷ്ടാവിനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം

സ്വന്തം ലേഖകൻ

കണ്ണൂർ: കൊറോണക്കാലത്ത് കേരളത്തിൽ ജയിൽ ചാട്ടവും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവുകാരൻ ജയിൽ ചാടിയത്. മോഷണ കേസ് പ്രതിയായ ഉത്തർപ്രദേശ് സ്വദേശി അജയ് ബാബുവാണ് തടവുചാടിയത്. കൊറോണ നിരീക്ഷണ വാർഡിൽ നിന്നുമാണ് ഇയാൾ രക്ഷപ്പെട്ടത്.

കാസർകോട് കാനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു. മാർച്ച് 25നാണ് കാസർകോട് നിന്നും അജയ്ബാബുവിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. കൊറോണ വൈറസ് ബാധിത മേഖലയായ കാസർകോട് നിന്ന് കൊണ്ടുവന്നതിനാൽ ജയിലിലെ നിരീക്ഷണ വാർഡിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു.

ഇവിടുത്തെ വെന്റിലേഷൻ തകർത്താണ് അജയ് ബാബു രക്ഷപ്പെട്ടത്. പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP