Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് നേടിയിട്ടും ശാരീരികക്ഷമതയില്ലെന്ന കാരണത്താൽ ഒഴിവാക്കി; അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവും മുഖ്യമന്ത്രിയുടെ ഇടപെടലും തുണയായി; ചരിത്രത്തിൽ ആദ്യമായി ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അംഗപരിമിതന് നിയമനം; ദീർഘ നാളായി പിഎസ്‌സിയോട് നിയമ യുദ്ധം ചെയ്ത കണ്ണൂർ സ്വദേശി അജേഷിന് ഇത് പൊരുതി നേടിയ വിജയം

എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് നേടിയിട്ടും ശാരീരികക്ഷമതയില്ലെന്ന കാരണത്താൽ ഒഴിവാക്കി; അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവും മുഖ്യമന്ത്രിയുടെ ഇടപെടലും തുണയായി; ചരിത്രത്തിൽ ആദ്യമായി ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അംഗപരിമിതന് നിയമനം; ദീർഘ നാളായി പിഎസ്‌സിയോട് നിയമ യുദ്ധം ചെയ്ത കണ്ണൂർ സ്വദേശി അജേഷിന് ഇത് പൊരുതി നേടിയ വിജയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇതി ആദ്യം. ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ ആദ്യമായി അംഗപരിമിതനായ അജേഷ് കെ.യ്ക്ക് നിയമനം നൽകുന്നു. എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് നേടിയിട്ടും ശാരീരികക്ഷമതയില്ല എന്ന കാരണത്താൽ പബ്ലിക് സർവീസ് കമ്മീഷൻ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കിയ ഉദ്യോഗാർത്ഥിക്കാണ് ഇപ്പോൾ നിയമനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ടുള്ള പരിഷ്‌കരിച്ച ഉത്തരവും മുഖ്യമന്ത്രിയുടെ ഇടപെടലുമാണ് നിയമനം ലഭിക്കാൻ തുണയായത്.

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയും അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെയുമാണ് അജേഷിന് വൈകിയെങ്കിലും നിയമനം ലഭിക്കുന്നത്. ഒരു കണ്ണിന് കാഴ്ചവൈകല്യമുള്ള ഉദ്യോഗാർത്ഥിക്ക് ഡെപ്യൂട്ടി കളക്ടർ തസ്തിക നൽകാനാവില്ലെന്ന പബ്ലിക് സർവീസ് കമ്മീഷന്റെ നിലപാടിനെതിരെയാണ് അജേഷ് പൊരുതി നേടിയത്.

കണ്ണൂർ പയ്യന്നൂർ കോറോം പരന്തട്ടയിൽ യശോദയുടെ മകനാണ് അജേഷ്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ ആറ് വർഷമായി അസിസ്റ്റന്റായി ജോലി ചെയ്യുന്നു. അംഗപരിമിതർക്ക് മൂന്ന് ശതമാനം സംവരണം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് 20 വർഷം മുമ്പാണ്.

2008ൽ മേൽവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എല്ലാ വകുപ്പുകളിലും സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ലാന്റ് റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ ഇത് നടപ്പാക്കിയിരുന്നില്ല. പി.എസ്.സി. റാങ്ക് പട്ടിക അജേഷ്.കെ യെ ഒഴിവാക്കിക്കൊണ്ടാണ് പ്രസിദ്ധീകരിച്ചത്.

ഇതിന് പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നില്ല. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രെബ്യൂണലിന്റെ വിധി പ്രകാരം അജേഷ്.കെ.യെ ഉൾപ്പെടുത്തി റാങ്ക് പട്ടിക ഭേദഗതി ചെയ്യുകയായിരുന്നു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെങ്കിലും നിയമനം നൽകാൻ പി.എസ്.സി. തയ്യാറായിരുന്നില്ല. അംഗപരിമിതരുടെ പട്ടികയിൽ രണ്ടാമത്തെ നിയമനം മധു.കെ എന്ന ഉദ്യോഗാർത്ഥിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP