Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കഴിവുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം ഒരു വർഷം കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു';'വീട്ടിലുള്ളതിലും അധികം സൗകര്യമാണ് ക്യാമ്പുകളിലെന്ന് എന്നോട് പലരും പറഞ്ഞു' ; മുഖ്യമന്ത്രിയുടെ പുതിയ കേരളം എന്ന സ്വപ്നത്തെ പിന്തുണയ്ക്കുന്നുവെന്ന് എ.കെ ആന്റണി

'കഴിവുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം ഒരു വർഷം കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു';'വീട്ടിലുള്ളതിലും അധികം സൗകര്യമാണ് ക്യാമ്പുകളിലെന്ന് എന്നോട് പലരും പറഞ്ഞു' ; മുഖ്യമന്ത്രിയുടെ പുതിയ കേരളം എന്ന സ്വപ്നത്തെ പിന്തുണയ്ക്കുന്നുവെന്ന് എ.കെ ആന്റണി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഴക്കെടുതിയിൽ നിന്നും കരകയറി വരുന്ന കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ കേരളം എന്ന സ്വപ്‌നത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വാർത്താ ചാനലിലെ സംവാദത്തിനിടെയാണ് ആന്റണി ഇക്കാര്യം തുറന്ന് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവുള്ള മലയാളികൾ അവർക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം ഒരു വർഷം കൊണ്ട് ദുരിതാശ്വാസ നിധിയിേലക്ക് സംഭവാന ചെയ്യണമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളിലെ ജീവിതത്തെക്കുറിച്ചോ അവിടുത്തെ സൗകര്യങ്ങളെകുറിച്ചോ ആളുകൾക്ക് പരാതികളില്ല. വീട്ടിൽ ഉള്ളതിലും നല്ല സൗകര്യമാണ് ക്യാമ്പുകളിൽ എന്നാണ് തന്നോട് പലരും പറഞ്ഞത്. എന്നാൽ ക്യാമ്പുകൾ പിരിച്ചുവിട്ടാൽ എങ്ങോട്ടു പോകും എന്നറിയാത്ത അവസ്ഥയിലാണ് പലരും.വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്ക് കുറച്ചു നാൾ പിടിച്ചു നിൽക്കാൻ വേണ്ട സാമ്പത്തികസഹായങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്‌ച്ചയായി കുട്ടനാട്ടിൽ വെള്ളമിറങ്ങിയിട്ടില്ല.

പ്രളയബാധിത മേഖലകളിലെ റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ് അതും പുനർനിർമ്മിക്കണം. വീടുകൾ പൂർണമായും തകർന്നവർ, കൃഷി സ്ഥലം നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ ഇവരെയെല്ലാം പുനരധിവസിപ്പിക്കണമെന്നും ആന്റണി പറഞ്ഞു.ഭാഗികമായി വീട് തകർന്നവരുടെ കാര്യത്തിൽ അടിയന്തിരമായി വീടുകൾ ശുചീകരിക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യണം. വൈദ്യുതി, ടെലിഫോൺ, ഗതാഗത സൗകര്യങ്ങളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം. ഇതെല്ലാമാണ് മുഖ്യമന്ത്രിയുടെ സ്വപനപദ്ധതിയായ പുനർനിർമ്മാണത്തിൽ വരുന്നത്. ആതിന് തങ്ങളുടെ പൂർണ പിന്തുണയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP