Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാതിമതവരമ്പുകൾ കടന്ന് ഒന്നായപ്പോൾ സഫലമായത് ദീർഘകാല പ്രണയം; എകെജിയുടെ ചെറുമകൾ ദിയ കരുണാകരൻ കാഞ്ഞങ്ങാട് വിവാഹിതയായി

ജാതിമതവരമ്പുകൾ കടന്ന് ഒന്നായപ്പോൾ സഫലമായത് ദീർഘകാല പ്രണയം; എകെജിയുടെ ചെറുമകൾ ദിയ കരുണാകരൻ കാഞ്ഞങ്ങാട് വിവാഹിതയായി

മറുനാടൻ മലയാളി ഡസ്‌ക്‌

കാസർകോട്: ജാതിമതവരമ്പുകൾ കടന്ന് ദീർഘകാലത്തെ പ്രണയം സഫലമാക്കി എ.കെ.ജിയുടെ ചെറുമകൾ ദിയ കരുണാകരന്റെ വിവാഹം നടന്നു. കാസർകോട് എംപിയും ലോക്‌സഭയിലെ സിപിഎം കക്ഷി നേതാവുമായ പി.കരുണാകരന്റെയും എകെജിയുടെ മകൾ ലൈലയുടെയും മകളായ ദിയ കരുണാകരനാണ് (20) വിവാഹിതയായത്.വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പിൽ ടി.പി.ഉസ്മാന്റെ മകൻ പി.മർസാദ് ഹുസൈനാണ് വരൻ.

24 വയസ് പ്രായമുള്ള മർസാദ് റെയിവേയിൽ ടിക്കറ്റ് പരിശോധകനാണ്. തിരുവനന്തപുരത്ത് ബിരുദ വിദ്യർത്ഥിനിയായ ദിയ, ട്രെയിൻ യാത്രക്കിടെയാണ് മർസാദുമായി പരിചയപ്പെടുന്നത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തിൽ ഒന്നായത്.

ഇന്നു രാവിലെ 11 കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.അന്താരാഷ്ട്ര വോളിബോൾ താരമായ മർസദ് റെയിൽവേയിൽ ടി.ടി.ഇ ആയി ജോലി ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്ക്, ഇ. ചന്ദ്രശേഖരൻ, എം.എം മണി, കെ.ടി ജലീൽ, ജി. സുധാകരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എം.എ ബേബി തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.

നേരത്തെ, ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന പല വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വന്ന കമന്റുകളും അനുചിതമെന്ന് പി കരുണാകരൻ എംപി. പ്രതികരിച്ചിരുന്നു. മകളുടെ വിവാഹം കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്ന് പി കരുണാകരൻ വ്യക്തമാക്കുകയും ചെയ്തു.

ചില മാധ്യമങ്ങൾ വളരെ സങ്കുചിതത്വത്തോട് കൂടി തങ്ങളോട് ഒരു അന്വേഷണവും നടത്താതെ വാർത്തയാക്കിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കൾ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്, പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരെ അറിയിക്കുകയും,അവരുടെ സമ്മതവും അനുഗ്രവും ലഭിച്ചിട്ടുള്ളതുമാണു. വസ്തുത ഇതായിരിക്കേ ഇത്തരം വാർത്തകൾ പുറത്ത് വിടുമ്പോൾ കുടുംബക്കാരായ തങ്ങളോട് ചോദിച്ചറിയാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും സഭ്യമല്ലാത്ത കമന്റുകൾക്ക് അവസരംസൃഷ്ടിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിച്ചത് ഖേദകരവും പ്രതിഷേധാർഹവുമാണെന്നും നേരത്തെ പി.കരുണാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP