Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.കെ.ജിയുടെ കൊച്ചു മകൾക്ക് പ്രണയ സാഫല്യം; കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകളായ ദിയ കരുണാകരന്റെ പ്രതിശ്രുത വരൻ പി.മർസാദ് ഹുസൈൻ

എ.കെ.ജിയുടെ കൊച്ചു മകൾക്ക് പ്രണയ സാഫല്യം; കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകളായ ദിയ കരുണാകരന്റെ പ്രതിശ്രുത വരൻ പി.മർസാദ് ഹുസൈൻ

കാസർകോട്: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ എ.കെ.ജിയുടെ കൊച്ചു മകൾക്ക് പ്രണയ സാഫല്യം. കാസർകോട് എംപി. പി.കരുണാകരന്റെയും ലൈലയുടെയും മകൾ ദിയ കരുണാകരനാണ് (20) പ്രണയ വിവാഹത്തിനൊരുങ്ങുന്നത്.

വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പിൽ ടി.പി.ഉസ്മാന്റെ മകൻ പി.മർസാദ് ഹുസൈനാണ് വരൻ. ഇരുപത്തിനാല് വയസ് പ്രായമുള്ള മർസാദ് റെയിവെയിൽ ടിക്കറ്റ് പരിശോധകനാണ്.

തിരുവനന്തപുരത്ത് ഡിഗ്രി വിദ്യർത്ഥിനിയായ ദിയ ട്രെയിൻ യാത്രക്കിടെയാണ് മർസാദുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലെത്തിയ യാത്രകൾ രണ്ട് വീട്ടുകാരും അംഗീകരിക്കുകയായിരുന്നു.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാർച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP