Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവളം ബീച്ചിൽ തിരയിൽപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; സ്റ്റാച്യു സ്വദേശി അഖിലിന്റെ മൃതദേഹം കണ്ടെടുത്തത് നാഗർകോവിലിനു സമീപത്തു നിന്ന്

കോവളം ബീച്ചിൽ തിരയിൽപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; സ്റ്റാച്യു സ്വദേശി അഖിലിന്റെ മൃതദേഹം കണ്ടെടുത്തത് നാഗർകോവിലിനു സമീപത്തു നിന്ന്

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യു പുത്തൻചന്ത ടി.സി 26/ 1698 കൃഷ്ണകൃപയിൽ ജയന്റെ മകൻ അഖിൽ പി ജയന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നാഗർകോവിലിന് സമീപം മണ്ടയ്ക്കാട് കടൽത്തീരത്താണ് അഖിലിന്റെ മൃതദേഹം അടിഞ്ഞത്. ഇതോടൊപ്പം മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

മൃതദേഹം കരയ്‌ക്കെത്തിക്കണമെങ്കിൽ നാവികസേനയുടെ സഹായം വേണമെന്നു തമിഴ്‌നാട് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ്, അവധി ആഘോഷിക്കാൻ കോവളം ബീച്ചിലെത്തിയ വർക്കല സ്വദേശി അനൂപ് ഗിരി (21), അഖിൽ പി. ജയൻ (21), ജിതിൻ ജി. കാർമ്മൽ (21), വട്ടപ്പാറ കല്ലയം തുണ്ടുവിളാകത്ത് വീട്ടിൽ രാജേന്ദ്രന്റെ മകൻ നിധിൻ രാജ് (20) എന്നിവരും തിരയിൽപ്പെട്ട ഇവരെ രക്ഷിക്കാനിറങ്ങിയ ബാസ്‌കറ്റ് ബാൾ കോച്ച് അഭിഷേകും മുങ്ങി മരിച്ചത്.

അനൂപിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് അഖിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP