Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പാട്ടെ ഖനനം നിർത്തിയാൽ ഐആർഇ അടച്ചുപൂട്ടേണ്ടി വരും; വിഎസിന്റെ നിലപാട് തള്ളി സിപിഎം; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെങ്കിലും ഖനനം നിർത്തേണ്ടതില്ലെന്ന് വിലയിരുത്തൽ

ആലപ്പാട്ടെ ഖനനം നിർത്തിയാൽ ഐആർഇ അടച്ചുപൂട്ടേണ്ടി വരും; വിഎസിന്റെ നിലപാട് തള്ളി സിപിഎം; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെങ്കിലും ഖനനം നിർത്തേണ്ടതില്ലെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ആലപ്പാട്ടെ കരിമണൽ ഖനനം നിർത്തിവെക്കേണ്ടതില്ലെന്ന് സിപിഎം. ഖനനം നിർത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഖനനം നിർത്തിയാൽ ഐആർഇ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ സെക്രട്ടറിയേറ്റ് അതേസമയം തന്നെ, പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും നിലപാടെടുത്തു. പ്രശ്‌നപരിഹാരത്തിന് തുടർ ചർച്ചകൾ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദന്റെ നിലപാട് തള്ളിയാണ് ഖനനം നിർത്താനാകില്ലെന്ന് സിപിഎം വ്യക്തമാക്കിയത്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് താല്ക്കാലികമായി ഖനനം നിർ്ത്തണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
നേരത്തെ, ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സർക്കാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP