Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴ- ചങ്ങനാശേരി റോഡ് പുനർനിർമ്മിക്കാനുള്ള നിർദ്ദേശത്തിനു മന്ത്രിസഭയുടെ അനുമതി; പുനർനിർമ്മാണം എട്ടു മുതൽ 12 വരെ ഫ്‌ളൈഓവറുകളോടെ; 350കോടി രൂപയെങ്കിലും വേണ്ടി വന്നേക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ആവശ്യമായ പണം അനുവദിക്കും

ആലപ്പുഴ- ചങ്ങനാശേരി റോഡ് പുനർനിർമ്മിക്കാനുള്ള നിർദ്ദേശത്തിനു മന്ത്രിസഭയുടെ അനുമതി; പുനർനിർമ്മാണം എട്ടു മുതൽ 12 വരെ ഫ്‌ളൈഓവറുകളോടെ; 350കോടി രൂപയെങ്കിലും വേണ്ടി വന്നേക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ആവശ്യമായ പണം അനുവദിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം ;കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിൽ തകർന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മിക്കാനുള്ള നിർദ്ദേശത്തിനു മന്ത്രിസഭയുടെ അനുമതി. വെള്ളപ്പൊക്കം പ്രതിരോധിക്കാൻ എട്ടു മുതൽ 12 വരെ ഫ്‌ളൈഓവറുകളോടെയാണ് റോഡ് പുനർ നിർമ്മിക്കുന്നത്

ഇതിനു 350 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന മേൽപ്പാലങ്ങളാവും അവിടെ നിർമ്മിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനാവശ്യമായ പണം അനുവദിക്കും. പദ്ധതിയുടെ വ്യക്തമായ രൂപരേഖ ആയിട്ടില്ല. 22 കിലോമീറ്ററുള്ള പാതയിൽ, താഴ്ന്ന 12 പ്രദേശങ്ങളിലാണു വെള്ളം കയറുന്നതെന്നാണു മരാമത്തു വകുപ്പിന്റെ റിപ്പോർട്ട്്. ചെറിയ കലുങ്കുകൾ മാത്രമുള്ള ഈ പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നു.

കനത്ത മഴയിൽ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് വെള്ളത്തിനടിയിലായിരുന്നു. കിടങ്ങറയ്ക്കും മങ്കൊമ്ബിനു ഇടയിൽ 6 ഇടത്താണ് വെള്ളം കയറിയത്. കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി ശക്തിയായതോടെ എ സി റോഡിലെ ഗതാഗതം ബുദ്ധിമുട്ടിലായി. .ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന എ സി റോഡ് വെള്ളത്തിനടിയിലാകുന്നത് ഏറെ പ്രശ്നങ്ങളും സൃഷ്ടിച്ചു. ദുരിതാശ്വാസം പോലും അവതാളത്തിലായി. കിടാങ്ങറ മുതൽ മങ്കൊമ്ബ് വരെ റോഡും കനാലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി.

സാഹസികമായി മാത്രമേ ഇതു വഴി ചെറു വാഹനങ്ങൾക്ക് പോകാൻ കഴിയു. ഇരു ചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നത് നിത്യ സംഭവവും, കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിന്റെ മിക്ക ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിന്റെ അറ്റ കുറ്റ പണികൾ നടക്കുന്നതിനു ഇടയിലാണ് വീണ്ടും വെള്ളം കയറിയത്. ഈ സാഹചര്യത്തിലാണ് ഫ്ളൈ ഓവർ എന്ന സാധ്യത പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP