Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനയുടെ അടിയിൽ നിന്നും വലിച്ചെടുക്കുമ്പോഴും പറഞ്ഞത് എനിക്കൊന്നുമില്ലെന്ന്; ഒരു പോറൽ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് ആശുപത്രിക്ക് വണ്ടി കയറിയ കലേഷിന്റെ മരണ വാർത്ത വിശ്വസിക്കാനാകാതെ രതീഷ്; ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസും

ആനയുടെ അടിയിൽ നിന്നും വലിച്ചെടുക്കുമ്പോഴും പറഞ്ഞത് എനിക്കൊന്നുമില്ലെന്ന്; ഒരു പോറൽ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് ആശുപത്രിക്ക് വണ്ടി കയറിയ കലേഷിന്റെ മരണ വാർത്ത വിശ്വസിക്കാനാകാതെ രതീഷ്; ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആനയുടെ അടിയേറ്റ് വീണ് മരിച്ച പാപ്പാൻ കലേഷിന്റെ വിയോഗം വിശ്വസിക്കാനാകാതെ രതീഷ്. ഹരിപ്പാട് സ്വദേശി രതീഷ് പാട്ടത്തിനെടുത്ത അപ്പു എന്ന ആനയാണ് ഒന്നാം പാപ്പാനായ തിരുവനന്തപുരം വർക്കല ഹരിഹരപുരം ആലുവിള വീട്ടിൽ കലേഷിനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടത്. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. അമിത ശബ്ദത്തിൽ ഹോൺ മുഴക്കി എത്തിയ ബൈക്കാണ് ആന വിരളാൻ കാരണമായത്. കഴിഞ്ഞ ദിവസം പള്ളിപ്പാട്ടെ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം മടങ്ങുമ്പോൾ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോഴാണ് ആന വിരണ്ടതും പാപ്പാനെ ആക്രമിച്ചതും.

അനയുടെ അടിയേറ്റ് വീണ കലേഷിനെ പിടിച്ചേഴുന്നേൽപ്പിച്ചത് രതീഷ് ആയിരുന്നു. കലേഷിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായ രതീഷിനെ കലേഷ് തന്നെയാണ് വിലക്കിയത്. താൻ തനിയെ ആശുപത്രിയിൽ പൊയ്‌ക്കൊള്ളാം എന്നായിരുന്നു കലേഷിന്റെ നിലപാട്. 'എനിക്കൊന്നുമില്ല, അണ്ണൻ ആശുപത്രിയിലേക്കു വരണ്ട, ഇവിടെ ആനയെ നോക്കാൻ നിന്നാൽ മതി' എന്നു രതീഷിനോടു പറഞ്ഞാണ് കലേഷ് ആശുപത്രിയിലേക്കു പോകാൻ വണ്ടിയിലേക്കു കയറിയത്.

കലേഷിനെ കൂടുതൽ ആക്രമിക്കുന്നതിനു മുൻപ് ആനയെ പിന്തിരിപ്പിച്ചതും കലേഷിനെ വലിച്ചെടുത്തതും ആനയെ പാട്ടത്തിനെടുത്ത ഹരിപ്പാട് സ്വദേശി രതീഷ് ആണ്. പുറമേ കലേഷിന് പരുക്കൊന്നും ഇല്ലായിരുന്നു. 'വീണതു കൊണ്ടുള്ള പോറലേയുള്ളൂ, ഞാൻ ആശുപത്രിയിൽ പോയിട്ടു പെട്ടെന്നു വരാം' എന്നും കലേഷ് ഉറപ്പു പറഞ്ഞു. എന്നാൽ, ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം കലേഷിനെ മരണത്തിലേക്കു നയിച്ചു.

അമിത ശബ്ദത്തിലെത്തിയ ബൈക്ക് ഉച്ചത്തിൽ ഹോൺ മുഴക്കിയതാണ് ആന വിരളാൻ കാരണം. ബൈക്കിന്റെ ശബ്ദം കേട്ടു വിരണ്ടു തിരിഞ്ഞ ആനയുടെ തുമ്പിക്കൈ തട്ടി വീണ കലേഷിന്റെ ദേഹത്ത് ആന തല കൊണ്ട് അമർത്തി. ആനയെ പിന്തിരിപ്പിച്ച ശേഷം കലേഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മയക്കുവെടി വച്ചാണ് പിന്നീട് ആനയെ തളച്ചത്. ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി നഗരിവടക്കതിൽ സഞ്ജുവിന് (23) അതിനു ശേഷമാണ് ഇറങ്ങാനായത്. വിരണ്ട ആനയുടെ അടിയേറ്റ് ഒന്നാം കലേഷ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP