Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടി വിവാദത്തിൽ സമരം ചെയ്തവർക്ക് നഗരസഭാ ചെയർമാന്റെ ഉത്തരവ് മറികടന്ന് ശമ്പളം നൽകി; സെക്രട്ടറിയെ പെരുമ്പാവൂരിലേക്ക് സഥലംമാറ്റി

തോമസ് ചാണ്ടി വിവാദത്തിൽ സമരം ചെയ്തവർക്ക് നഗരസഭാ ചെയർമാന്റെ ഉത്തരവ് മറികടന്ന് ശമ്പളം നൽകി; സെക്രട്ടറിയെ പെരുമ്പാവൂരിലേക്ക് സഥലംമാറ്റി

ആലപ്പുഴ: മുൻ വ്യവസായ മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോർട്ടിന്റെ ഫയലുകൾ കാണാതായ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവർക്ക് ശമ്പളം നൽകി വിവാദത്തിലായ നഗര സഭാ സെക്രട്ടറിക്ക് സ്ഥലം മാറ്റം. നഗരസഭാ ചെയർമാന്റെ ഉത്തരവും മറികടന്ന് ശമ്പളം നൽകിയ സംഭവത്തിൽ നാലു മാസം മുൻപു ചുമതലയേറ്റ സെക്രട്ടറി യു.എസ്.സതീശനെ പെരുമ്പാവൂരിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവ്.

നാലു ജീവനക്കെരായാണ് തോമസ് ചാണ്ടിയുടെ വിവാദ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതിൽ സസ്‌പെൻഡ് ചെയ്തത്. പിന്നാലെ ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങുകയും ചെയ്തു. ജീവനക്കാർ തുടർച്ചയായി നടത്തിയ സമരം നഗരസഭാ ഓഫിസ് പ്രവർത്തനം തടസപ്പെടുത്തി. തുടർന്നു സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കാൻ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശം മറികടന്നു സെക്രട്ടറി 32 ലക്ഷം രൂപ ശമ്പളമായി വിതരണം ചെയ്തതു വിവാദമായി.

ഈ നടപടിക്കെതിരെ നഗരസഭാ കൗൺസിൽ യോഗം സെക്രട്ടറിയിൽ അവിശ്വാസം രേഖപ്പെടുത്തുകയും സസ്‌പെൻഡ് ചെയ്യണമെന്നു സർക്കാരിനോട് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നഗരസഭയ്ക്കു 32 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദി സെക്രട്ടറിയാണെന്നും ഈ ബാധ്യത സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു സർക്കാരിനും തദ്ദേ?ശ സ്വയംഭരണ വകുപ്പിനും നഗരസഭാ കൗൺസിൽ കത്തു നൽകിയിരുന്നു. നഗരസഭയ്ക്കു നഷ്ടമുണ്ടാക്കി ശമ്പളം നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡപ്യൂട്ടി ഡയറക്ടർ സെക്രട്ടറിക്കു കത്തു നൽകിയെങ്കിലും ഹാജരാക്കിയില്ല. സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നു നോട്ടിസ് നൽകിയിട്ടും എത്തിയില്ല. പുതിയ സെക്രട്ടറിയെ നിയമിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP