Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവേ ചീഫ് എഞ്ചിനീയർ ഗർഡറുകളുടെ രൂപകല്പന അംഗീകരിച്ചു; ആലപ്പുഴ ബൈപാസ് റെയിൽവെ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണതടസ്സം നീങ്ങിയെന്ന് മന്ത്രി ജി.സുധാകരൻ

റെയിൽവേ ചീഫ് എഞ്ചിനീയർ ഗർഡറുകളുടെ രൂപകല്പന അംഗീകരിച്ചു; ആലപ്പുഴ ബൈപാസ് റെയിൽവെ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണതടസ്സം നീങ്ങിയെന്ന് മന്ത്രി ജി.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായി വരുന്ന റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സം റെയിൽവേ ചീഫ് എഞ്ചിനീയർ ഗർഡറുകളുടെ ഡിസൈൻ അംഗീകരിച്ചത്തോട് കൂടി നീങ്ങി. മുടങ്ങി കിടന്നിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി ഉടൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.

പിണറായി സർക്കാർ അധികാരം ഏൽക്കുമ്പോൾ ആലപ്പുഴ ബൈപ്പാസിന്റെ 15.3 ശതമാനം നിർമ്മാണം മാത്രമാണ് കഴിഞ്ഞിരുന്നത്. ശക്തമായ ഇടപെടൽ മൂലം ഇപ്പോൾ 98 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചിരിക്കുകയാണ്. റെയിൽവേയുടെ ഭാഗത്തുള്ള രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ തടസ്സം നേരിട്ടിരുന്നു.

സൂപ്പർ വിഷൻ ചാർജുകൾ റെയിൽവേ ഒഴിവാക്കി തരാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇതിൽ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തതിന്റെ ഭാഗമായി 7 കോടി രൂപ റെയിൽവേക്ക് സംസ്ഥാനം നൽകുകയുണ്ടായി. കൂടാതെ കേന്ദ്ര - സംസ്ഥാന സർക്കാർ 50 ശതമാനം വിഹിതമാണ് വഹിക്കുന്നത്. ദേശീയപാത വിഭാഗത്തിനാണ് ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ ചുമതല.

റെയിൽവേ മേൽപ്പാലങ്ങളുടെ ഡിസൈൻ റെയിൽവേയുടെ മാനദണ്ഡപ്രകാരം ഡിസൈൻ തയ്യാറാക്കുകയും റെയിൽവേ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാൻ രണ്ട് ആർ.ഒ.ബി കൾക്കും റെയിൽവേയുടെ അംഗീകൃത പാനലിൽ നിന്നും പ്രത്യേക ഫാബ്രിക്കേറ്റേഴ്‌സിനെ റെയിൽവേയുടെ അംഗീകാരത്തോട് കൂടി ചുമതലപ്പെടുത്തിയിരുന്നു.

ഫാബ്രിക്കേറ്റ് ചെയ്യുന്ന ഫാക്ടറികളിൽ ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ സന്ദർശിച്ച് നിർമ്മാണ നിലവാരം ഡിസൈൻ പ്രകാരം തന്നെയാണ് എന്ന് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. റെയിൽവേ സുരക്ഷ കമ്മീഷ്ണർ 19-12-2018 ന് സൂപ്പർ സ്റ്റ്ക്ചറിന്റെ ലോഞ്ചിങ്ങിന് അംഗീകാരം നൽകിയതനുസരിച്ച് റെയിൽവേ ഉദ്യോഗസ്ഥർ ഫാക്ടറികളിൽ മോക്ക് അസംബ്ലി നടത്തി നിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം 2019 ജനുവരിയിൽ ഫാക്ടറികളിൽ നിന്നും സൈറ്റിലേക്ക് ഗിർഡറുകൾ എത്തിച്ചു.

സൈറ്റിൽ എത്തിയ ഗിർഡർ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കേമ്പറിൽ ചില വ്യത്യാസങ്ങൾ ചൂണ്ടികാണിക്കുകയും എന്നാൽ ഇതിന്റെ ഒരു അന്തിമ തീരുമാനം രേഖാമൂലം അറിയിക്കാതെ നിർമ്മാണത്തിന് കാലതാമസം വരുത്തിയതിന്റെ സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലുമായി ബന്ധപ്പെടുകയും ശേഷം റെയിൽവേ ഉദ്യോഗസ്ഥരുമായി ആലപ്പുഴയിൽ വെച്ച് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എഞ്ചിനീയർമാർ ഒക്ടോബർ 16, 17 തീയതികളിൽ ഗിർഡറുകളുടെ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് റെയിൽവേ ചീഫ് എഞ്ചിനീയർക്ക് കൈമാറി.

24-10-2019 ന് റെയിൽവേ ചീഫ് എഞ്ചിനീയർ ഗർഡറുകളുടെ ഡിസൈൻ അംഗീകരിക്കുകയും അതനുസരിച്ചുള്ള അറിയിപ്പ് രേഖാമൂലം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗിർഡറുകളുടെ കേമ്പറിൽ മാറ്റങ്ങൾ വരുത്തുന്നതിന് ബന്ധപ്പെട്ട കരാറുകാരന് നിർദ്ദേശം നൽകി. കരാറുകാരൻ ഗിർഡറുകളിൽ വരുത്തേണ്ട മാറ്റങ്ങൾ അടിയന്തിരമായി ചെയ്ത് തീർക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

പ്രവൃത്തി പൂർത്തീകരിക്കാൻ താമസം നേരിട്ടെങ്കിലും റെയിൽവേയുടെ ഭാഗത്ത് നിന്നും സാങ്കേതിക നൂലാമാലകൾ ഒഴിവാക്കുന്നതിന് സഹായകരമായ നടപടികൾ കൈക്കൊണ്ടതിനുള്ള നന്ദി രേഖപ്പെടുത്തുന്നു. റെയിൽവേ ഓവർ ബ്രിഡ്ജിന്റെ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ആലപ്പുഴയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP