Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിൽ സ്‌കൂട്ടർ തടഞ്ഞു നിർത്തി കയറിപ്പിടിച്ചു; നാലംഗസംഘം ചേർന്ന് നടത്തിയ പീഡന ശ്രമത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തൃശ്ശൂരിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടത്തിൽ ഇരപത്തിരണ്ടുകാരി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്കുനേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. തൃശ്ശൂർ കു്ന്നംകുളം ആനക്കലിലാണ് സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ മധ്യപസംഘം തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ചെറുത്തുനിൽപ്പിനൊടുവിൽ കുതറി ഓടിയ യുവതി പൊലസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തൃശൂർ കുന്നംകുളം ആനായ്ക്കലിലാണ് നഗരത്തെ ഞെട്ടിച്ച് യുവതിക്ക് നേരെ അതിക്രമം നടന്നത്. കാണിപ്പയ്യൂർ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കു നേരെയായിരുന്നു ആക്രമണം. സഹോദരി പുത്രനെ ബസ് സ്‌റ്റോപ്പിൽ കൊണ്ടുവിട്ടിട്ട് മടങ്ങവേ മധ്യപ സംഘം വണ്ടി തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മരം വീണതാകാമെന്ന് കരുതിയാണ് സ്‌കൂട്ടർ നിർത്തിയതെന്ന് യുവതി പൊലീസിന് പറയുന്നത്. എന്നാൽ വണ്ടി നിർത്തിയതോടെ മദ്യ ലഹരിയിലായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. ബഹളംവച്ച യുവതിയുടെ വായ് പൊത്തി ബലമായി വണ്ടിയിൽനിന്ന് ഇറക്കി പീഡിപ്പിക്കാൻ ശ്രമംനടത്തി. ഈ ശ്രമം തടഞ്ഞ് യുവതി ഓടി മാറുകയായിരുന്നു.

മദ്യ ലഹരിയിൽ കാലുറയ്ക്കാതെയായിരുന്നു സംഘമെന്നു യുവതി പറയുന്നു. കുതറിമാറി വാഹനവുമെടുത്ത് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നല്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP