Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏതെങ്കിലും മുങ്ങിക്കപ്പൽ കണ്ടാൽ ഉടൻ അറിയിക്കണം; കടൽ വഴിയും ആക്രമണം ഉണ്ടാകാം; പാക്കിസ്ഥാനെ പോലെ ഏതു ചതിയും ചെയ്യുന്ന ശത്രുവിന് എതിരെ ജാഗ്രത പാലിക്കാൻ മത്സ്യ തൊഴിലാളികളോടും നിർദേശിച്ച് കേന്ദ്രം; പ്രളയത്തിൽ കേരളത്തെ രക്ഷിച്ചവരെ രാജ്യത്തെയും രക്ഷിക്കാൻ ക്ഷണിച്ച് സേനാ വിഭാഗങ്ങൾ

ഏതെങ്കിലും മുങ്ങിക്കപ്പൽ കണ്ടാൽ ഉടൻ അറിയിക്കണം; കടൽ വഴിയും ആക്രമണം ഉണ്ടാകാം; പാക്കിസ്ഥാനെ പോലെ ഏതു ചതിയും ചെയ്യുന്ന ശത്രുവിന് എതിരെ ജാഗ്രത പാലിക്കാൻ മത്സ്യ തൊഴിലാളികളോടും നിർദേശിച്ച് കേന്ദ്രം; പ്രളയത്തിൽ കേരളത്തെ രക്ഷിച്ചവരെ രാജ്യത്തെയും രക്ഷിക്കാൻ ക്ഷണിച്ച് സേനാ വിഭാഗങ്ങൾ

തിരുവനന്തപുരം: കേരളത്തെ മഹാപ്രളയത്തിൽ നിന്ന് രക്ഷിച്ച മത്സ്യ തൊഴിലാളികളുടെ സേവനം രാജ്യ രക്ഷയ്ക്കും വേണമെന്ന് ആവശ്യപ്പെട്ട് സൈന്യവും ഇന്ത്യൻ സർക്കാരും. കേരള തീരം വഴിയും ഭീകരാക്രമണ സാധ്യത തള്ളിക്കളയാൻ ആവില്ലെന്ന ഇന്റലിൻസ് റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. തീരദേശങ്ങൾ വഴിയും പാക്കിസ്ഥാൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുമെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.

ഇതോടെയാണ് കേരളത്തിലും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുള്ളത്.. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം. ഫിഷറീസ് വകുപ്പാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കേരളത്തിൽ മഹാ പ്രളയം വന്ന സാഹചര്യത്തിൽ രക്ഷകരായി രംഗത്തിറങ്ങിയത് മത്സ്യത്തൊഴിലാളികളാണ്. അതിനാൽ തന്നെ അവരുടെ ജാഗ്രത സൈന്യത്തിന് സമമെന്ന് വിലയിരുത്തിയാണ് അവരെയും ജാഗരൂഗരാക്കാൻ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇതോടെ കേരള തീരദേശത്ത് നിതാന്ത ജാഗ്രതയ്ക്ക് സർക്കാർ സേനയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും ഉണ്ടാകും.

കടലിലൂടെ അന്തർവാഹിനികൾ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണമെന്നുമാണ് നിർദ്ദേശം. ആലപ്പുഴ ജില്ലയിലെ തീരമേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 12 നോട്ടിക്കൽ മൈൽ ദൂരത്താണ് നിരീക്ഷണം.

കാശ്മീരിൽ അതിർത്തിവഴി നുഴഞ്ഞുകയറ്റ സാധ്യത വന്നതോടെ ശക്തമായ തിരിച്ചടിയാണ് സേന നൽകുന്നത്. അതിനാൽ ഇന്ത്യയെ ദുർബലപ്പെടുത്താൻ ഏതുവഴിയും ഭീകരർ എത്താം. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഏതു മാർഗവും പ്രയോജനപ്പെടുത്താം. അതിനാൽ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. അസ്വാഭാവികമായ ഏതു സാഹചര്യം കണ്ടാലും വിവരം അറിയിക്കാനാണ് നിർദ്ദേശം വന്നിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP